കാറിന്റെ താക്കോൽ കാണ്മാനില്ല; പൊലീസിൽ പരാതി നൽകി സൗന്ദര്യ രജനീകാന്ത്

ആഡംബര വാഹനമായ എസ്‌‌യുവിയുടെ താക്കോല്‍ നഷ്ടപ്പെട്ടതായി സൗന്ദര്യ രജനീകാന്ത്. താക്കോല്‍ സൂക്ഷിച്ചിരുന്ന പൗച്ചടക്കം കാണാനില്ലെന്നാണ് സൗന്ദര്യയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് തേനാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് സൗന്ദര്യ പരാതി നൽ‌കിയത്.

സൗന്ദര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെന്നൈയിലെ സ്വകാര്യ കോളേജിലെ ചടങ്ങിന് പോകാനായി മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് താക്കോൽ നഷ്ടപ്പെട്ടതെന്ന് സൗന്ദര്യ പരാതിയിൽ പറയുന്നു.ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ലഭിക്കണമെങ്കില്‍ ഒറിജിനല്‍ താക്കോല്‍ കാണാനില്ലെന്ന പൊലീസ് പരാതി ആവശ്യമാണ്.

ഒരു മാസത്തിന് മുൻപ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വിലയേറിയ വജ്രാഭരണങ്ങളും സ്വർണവും കാണാനില്ലെന്ന പരാതിയുമായി സഹോദരി ഐശ്വര്യ രജനീകാന്ത് പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.അറുപത് പവൻ സ്വർണാഭരണങ്ങൾ, വജ്രാഭരണങ്ങൾ എന്നിവയടക്കമാണ് കാണാതായത്. വീട്ടിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെ ഐശ്വര്യ പരാതി നല്‍കിയത്.സംഭവത്തിൽ ഐശ്വര്യയുടെ വീട്ടുജീവനക്കാരിയായ ഈശ്വരിയെയും അവരുടെ ഭർത്താവിനെയും പൊലീസ് പിടികൂടിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like