കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു

കൊല്ലം പരവൂരിൽ കാർ കടലിൽ മുങ്ങിത്താണു. ബീച്ച് സന്ദർശിക്കാനെത്തിയ സംഘം കാർ കടലിലേക്ക് ഓടിച്ചിറക്കുകയായിരുന്നു. കാപ്പിൽ ഭാഗത്ത് കടലും കായലും സംഗമിക്കുന്ന പൊഴിയുടെ സമീപമാണ് കാർ ഇറക്കിയത്. നാല് പേരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന്റെ മുക്കാൽ ഭാഗത്തോളം കടലിൽ മുങ്ങി.

also read; കോഴിയിറച്ചി പാകം ചെയ്യുന്നതിന് മുമ്പ് കഴുകരുത്; യുകെ നാഷണൽ ഹെൽത്ത് സർവീസസിന്‍റെ പഠനം

കാർ മുങ്ങുന്നതു കണ്ട് മറുകരയിലുള്ള റിസോർട്ട് ജീവനക്കാരാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയത്. ഇവർ ഡോർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന സ്ത്രീയടക്കമുള്ള യാത്രക്കാർ രക്ഷപ്പെട്ടു. തിരയിൽപ്പെട്ട് നിയന്ത്രണം വിട്ട കാർ പൊഴിയിൽ അകപ്പെടുകയായിരുന്നു എന്നാണ് നിഗമനം.

also read; മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News