വെള്ളം വില്ലനാകും ! പുതിയ കാറുകൾ കഴുകുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ കീശ കീറും

CAR WASHING TIPS

മക്കളെ പോലെ തന്നെ വാഹനങ്ങളെ കൊണ്ട് നടക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടു തന്നെ അത് വൃത്തിയാക്കി തന്നെയാണ് നമ്മൾ വയ്ക്കാറുള്ളതും. ഇന്നത്തെ കാലത്തെ കാറുകൾ സെൻസറുകളും അത്യാധുനിക സാങ്കേതികവിദ്യകളും കൊണ്ട് നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ പഴയ രീതിയിൽ വെള്ളം ഉപയോഗിച്ച് അശ്രദ്ധമായി കാറുകൾ കഴുകുന്നത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. കാറുകൾ വെള്ളം ഉപയോഗിച്ച് കഴുകുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നമുക്കൊന്നു നോക്കാം.

ഇന്നത്തെ കാറുകളിൽ എബിഎസ്, പാർക്കിംഗ് സെൻസറുകൾ, ക്യാമറകൾ തുടങ്ങിയ അനേകം അത്യാധുനിക സംവിധാനങ്ങളുണ്ട്. കഴുകുമ്പോൾ ഈ ഭാഗങ്ങളിൽ വെള്ളം കയറുന്നത് ഷോർട്ട് സർക്യൂട്ടിനും സെൻസറുകൾ നശിക്കാനും കാരണമാകും. ഇത്തരം ഭാഗങ്ങൾ മാറ്റിവയ്ക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കും.

ALSO READ: സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ആണോ പ്ലാൻ ? ഈ കാര്യങ്ങൾ അറിഞ്ഞില്ലേൽ പണി കിട്ടും

കാറിൻ്റെ എയർ ഇൻടേക്ക് സിസ്റ്റത്തിലൂടെ വെള്ളം അകത്തെത്തിയാൽ എഞ്ചിൻ സീസ് ആകാൻ സാധ്യതയുണ്ട്. സിസ്റ്റം നനഞ്ഞിരിക്കുമ്പോൾ വണ്ടി ഓടിക്കുന്നത് എഞ്ചിന് ഗുരുതരമായ തകരാറുകൾ ഉണ്ടാക്കിയേക്കാം. ഇന്ധന ടാങ്കിനുള്ളിൽ വെള്ളം കലരുന്നത് കാറിൻ്റെ പ്രവർത്തനത്തെയും മൈലേജിനെയും ദോഷകരമായി ബാധിക്കും.

ബോഡിയിൽ മാത്രമല്ല, കാറിൻ്റെ ബ്രേക്ക്, സസ്പെൻഷൻ സിസ്റ്റം എന്നിവയിലും തുടർച്ചയായി വെള്ളം വീഴുന്നത് തുരുമ്പെടുക്കാൻ കാരണമാകുന്നു. ഇത് വാഹനത്തിൻ്റെ ദീർഘകാല സുരക്ഷയെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ വാഹനങ്ങൾ കഴുകുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News