
മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും നന്മയുടെ കൈയ്യൊപ്പ് പതിഞ്ഞ റമദാൻ കിറ്റുകൾ വിതരണം ചെയ്ത് സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ മാതൃകയായി. കെഎംഎയുമായി സഹകരിച്ചാണ് ഇക്കുറി തുർബെയിൽ ആദ്യഘട്ട റമദാൻ കിറ്റ് വിതരണം നടത്തിയത്. മഹാനഗരം ശക്തമായ ചൂടിൽ വെന്തുരുകുമ്പോഴാണ് കരുതലിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഇഫ്‌താർ കിറ്റുകൾ നിരവധി നിരാലംബർക്ക് ആശ്വാസമേകിയത്.
നോമ്പ് കാലത്ത് നടത്തുന്ന ഇഫ്‌താർ കിറ്റുകളുടെ വിതരണം വലിയ പുണ്യ പ്രവർത്തിയാണെന്ന് കെയർ ഫോർ മുംബൈയുടെ സേവനത്തെ പ്രകീർത്തിച്ച്, കെഎംഎ പ്രതിനിധിയും സാമൂഹിക പ്രവർത്തകനായ ഡോ ഷെരീഫ് പറഞ്ഞു.
അതാത് പ്രദേശത്തെ സാമൂഹിക പ്രവർത്തകരും സന്നദ്ധ സംഘടനകളുമായി കൈകോർത്താണ് അർഹിക്കുന്നവരെ കണ്ടെത്തി കിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് കെയർ ഫോർ മുബൈ സെക്രട്ടറി പ്രിയ വർഗീസ് പറഞ്ഞു. റമദാനിനോടനുബന്ധിച്ച് ഉപവാസം പാലിക്കുന്ന നിരാലംബരും താഴ്ന്ന വരുമാനക്കാരുമാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നടന്ന വിതരണത്തിന്റെ ഗുണഭോക്താക്കൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here