തിരുവോണത്തിന് എച്ച്ഐവി, ക്യാൻസർ ബാധിതർക്ക് സ്നേഹ സ്പര്‍ശവുമായി കെയർ ഫോർ മുംബൈ; രോഗ ബാധിതർക്ക് ഉച്ചഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്തു

തിരുവോണ ദിവസം എച്ച്ഐവി, ക്യാൻസർ ബാധിതർക്കും തെരുവോരങ്ങളിൽ കഴിയുന്ന രോഗികൾക്കും  ഉച്ചഭക്ഷണവും ആവശ്യവസ്തുക്കളും വിതരണം ചെയ്ത് മാതൃക കാട്ടി കെയർ ഫോർ മുംബൈ. എച്ച്ഐവി ബാധിച്ചവരടക്കമുള്ള രോഗികളും വാർധക്യം ബാധിച്ചവരുമാണ് നവി മുംബൈ തലോജയിലെ ജ്യോതിസ് കെയർ സെൻ്ററിലെ അന്തേവാസികൾ. അവർക്ക് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഓണസദ്യയേകിയാണ് തിരുവോണ ദിവസത്തെ കെയർ ഫോർ മുംബൈ അടയാളപ്പെടുത്തിയത്.
ടാറ്റ മെമ്മോറിയൽ കാൻസർ സെൻ്ററിന് പുറത്തുള്ള തെരുവോരങ്ങളിൽ കഴിയുന്ന ക്യാൻസർ രോഗികൾക്കും  കുടുംബാംഗങ്ങൾക്കുമാണ് സംഘടന  ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തത്.  കൂടാതെ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓണക്കിറ്റുകളും സംഘടന വിതരണം ചെയ്തു. വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള സർക്കാരുമായി കൈകോർത്ത്  5  വീടുകളും സംഘടന നിർമ്മിച്ച് നൽകുമെന്ന് സെക്രട്ടറി  പ്രിയ വർഗീസ് പറഞ്ഞു.  കെയർ ഫോർ മുംബൈ പ്രതിനിധികളായ മെറിഡിയൻ വിജയൻ, മുഹമ്മദ് അലി, സതീഷ് കുമാർ തുടങ്ങിവരും പരിപാടിയുടെ ഭാഗമായി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News