ജീവിതം സുരക്ഷിതമാക്കാം…റിസർവ് ബാങ്കിൽ 650 ഒഴിവുകൾ; ജോലിക്കായി എന്തൊക്കെ ചെയ്യണം?

rbi assisntant exam

നിരവധി പേർ സ്വപ്നം കാണുന്ന തൊഴിൽ മേഖലയാണ് ബാങ്കിങ് മേഖല. നിരവധി പരീക്ഷകളും മറ്റുമായി ബാങ്കിങ് ഫീൽഡിൽ ഉണ്ടാകുന്നുണ്ട്. എന്നാൽ പലരും അതറിയാതെ പോകുന്നതാണ് പ്രധാന പ്രശ്നം. ഇപ്പോഴിതാ റിസർവ് ബാങ്കിൽ 650 ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കാൻ പോകുകയാണ്. അസിസ്റ്റൻ്റ് തസ്തികയിലേക്കാണ് നിയമനം. രാജ്യത്തുടനീളമുള്ള ഒഴിവുകളിലേക്കാണ് നിയമനം. ഇതിൽ ആറൊഴിവ് തിരുവനന്തപുരം റിക്രൂട്ടിങ് ഓഫീസിനു കീഴിലാണ്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.

തിരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയ്ൻ പരീക്ഷകൾ നടത്തും. കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ഒൻപത് കേന്ദ്രങ്ങളും മെയ്ൻ പരീക്ഷയ്ക്ക് ഏഴു കേന്ദ്രങ്ങളുമുണ്ടാകും.

Also read: ഫിഷറീസ് വകുപ്പിൽ ജോലി ചെയ്യാൻ അവസരം; മാർച്ച് രണ്ട് വരെ അപേക്ഷിക്കാം

അപേക്ഷകർ കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.rbi.org. in-ൽ ലഭിക്കും. മാർച്ച് എട്ട് വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൃത്യമായ പഠനവും പ്ലാനിങ്ങുമുണ്ടെങ്കിൽ പരീക്ഷ ക്രാക്ക് ചെയ്ത് നിങ്ങൾക്കും റിസവ് ബാങ്കിൽ ജോലിയിൽ പ്രവേശിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News