പട്ടികജാതി/ പട്ടികവർഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് നടത്തുന്നു; ഈ അവസരം നഷ്ടപ്പെടുത്തല്ലേ..

PLACEMENT JOB

പട്ടികജാതി/വർഗ്ഗക്കാർക്ക് സൗജന്യ പ്ലേസ്മെൻറ് ഡ്രൈവ് നടത്തുന്നു. കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ചാണ് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി പ്ലേസ്മെൻറ് ഡ്രൈവ് നടത്തുന്നത്. ഒക്ടോബർ 28ന് ആണ് സൗജന്യ പ്ലേസ്‌മെൻറ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 27ന് വൈകിട്ട് 4 ന് മുൻപായി https://forms.gle/bDRsyYMeUT2ZqJid9 എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം.

ALSO READ: ഇന്ത്യൻ റെയിൽവേയിൽ അവസരങ്ങളുടെ പെരുമഴ; ഇത്തവണ രണ്ടായിരത്തിലധികം ഒഴിവുകൾ, അപേക്ഷിക്കാൻ ചെയ്യേണ്ടത്…

ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 28ന് രാവിലെ 10 ന് നാഷണൽ കരിയർ സർവീസ് ഫോർ എസ്‌സി എസ്ടി, സംഗീത കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി അഭിമുഖത്തിന് ഹാജരാകണം.

English summary: Placement Drive Organized for Scheduled Castes and Communities.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News