പി എസ് സി എഴുതാതെ സപ്ലൈകോയിൽ ജോലി നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

SUPPLYCO SUSPENSION

സപ്ലൈകോയിൽ പി എസ് സി വഴിയല്ലാതെ ജോലി നേടാൻ ഇപ്പോൾ അവസരം. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ)യിൽ ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിലാണ് കരാർ അടിസ്ഥാനത്തിൽ ഇപ്പോൾ നിയമനം നടത്തുന്നത്.


ജൂനിയർ മാനേജർ തസ്തികയിൽ എംഎസ് സി ഫുഡ് ടെക്നോളജി & ക്വാളിറ്റി അഷ്വറൻസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് ആണ്. ജൂനിയർ മാനേജർ തസ്തികയ്ക്ക് പ്രതിമാസം 23, 000 രൂപയും പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി തസ്തികയ്ക്ക് പ്രതിമാസം 15,000 രൂപയുമാണ് പ്രതിഫലം ലഭിക്കുക. ഉദ്യോഗാർത്ഥികളുടെ പ്രായം 25 വയസ്സിൽ കവിയാൻ പാടില്ല.

ALSO READ: തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ താല്പര്യമുണ്ടോ? തിരുവനന്തപുരം എൽ ബിഎസ് സെന്ററിൽ ഇപ്പോൾ അവസരം

സെപ്റ്റംബർ 27 രാവിലെ 11ന് എറണാകുളം കടവന്ത്ര സപ്ലൈകോ കേന്ദ്ര കാര്യാലയത്തിലാണ് വാക്ക്- ഇൻ ഇൻറർവ്യൂ നടത്തുന്നത്. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ കാർഡ് എന്നിവയുടെ അസ്സൽ രേഖകളോടൊപ്പം, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി വാക്ക്– ഇൻ –ഇൻറർവ്യൂവിൽ പങ്കെടുക്കണം. വിഷാദ വിവരങ്ങൾക്ക് 0484 220 3077 ഈ നമ്പറിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News