ആലപ്പുഴയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ നിയമിക്കുന്നു; യോഗ്യതകൾ ഇവ

Job Vacancy alappuzha

ആലപ്പുഴ ജില്ലയിലെ പൊലീസ് സബ് ഡിവിഷണല്‍ ഓഫീസുകളിൽ വനിതാ കൗൺസലർമാരെ നിയമിക്കുന്നു. മൂന്ന് ഒഴിവുകളിലേക്കായി താൽക്കാലിക നിയമനമാണ് നടത്തുന്നത്.
വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുക, നിയമപരമായ പ്രതിവിധികള്‍ ഉറപ്പാക്കി അവരുടെ അതിജീവനത്തിന് സഹായിക്കുക എന്നിവയാണ് കൗൺസലർമാരുടെ പ്രധാന ചുമതലകൾ.

ALSO READ: ‘എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങളിലെ പ്രശ്നങ്ങളിൽ കോടതിയെ സമീപിക്കേണ്ടത് മാനേജ്മെൻ്റുകൾ’; അനാവശ്യ സമരങ്ങളില്‍ നിന്ന് പിന്മാറി ചര്‍ച്ചയുടെ വഴിയിലേക്ക് വരണമെന്നും മന്ത്രി ശിവൻകുട്ടി

അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ മാസ്റ്റര്‍ ഡിഗ്രിയാണ് (എം.എ/എം.എസ്.സി സൈക്കോളജി) തുടങ്ങിയവയാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ കൗണ്‍സലിങ് മേഖലയില്‍ കുറഞ്ഞപക്ഷം രണ്ട് വര്‍ഷത്തെ പ്രവർത്തി പരിചയം വേണം. അപേക്ഷകള്‍ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, ആലപ്പുഴ -688012 എന്ന വിലാസത്തിലോ dpoalpy.pol@kerala.gov.in എന്ന മെയിൽ ഐഡിയിലേക്കോ ഒക്ടോബർ 23 ന് വൈകുന്നേരം അഞ്ച് മണിക്കകം സമര്‍പ്പിക്കണം. വിശദ വിവരങ്ങൾക്കായി 0477-2237826 എന്ന നമ്പറിൽ ബന്ധപ്പെടാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News