കപ്പലിലെ തീപിടിത്തം: 18 ജീവനക്കാർ കടലിൽ ചാടി, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ചരക്കു കപ്പലിലെ തീപിടുത്തതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. കോഴിക്കോട് തീരത്ത് നിന്നും 144 കിമി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ ആണ് അപകടം സംഭവിച്ചിരിക്കുന്നത്. ബേപ്പൂരിൽനിന്ന് 78 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. സിംഗപ്പുരിൽ റജിസ്റ്റർ ചെയ്തതാണ് കപ്പൽ. 22 കണ്ടെയ്നർ കടലിൽ വീണു.

പല പൊട്ടിത്തെറികളും, തീപിടിത്തവും ഉണ്ടായി. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് വിവരം. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാ ബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല.

ചില ജീവനക്കാർക്ക് പൊള്ളലേറ്റു. 22 പേര്‍ കപ്പലിൽ തന്നെ തുടരുന്നുണ്ടെന്നുമാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഡോണിയർ വിമാനവും നീരീക്ഷണം നടത്തുന്നുണ്ട്. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്.

ALSO READ: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News