ബ്രേക്ക് ഫാസ്റ്റിനൊപ്പം ക്യാരറ്റ് ജ്യൂസ് കഴിക്കാം

നിരവധി ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് ക്യാരറ്റ്. ക്യാരറ്റ് കഴിക്കുന്നതും അത് ജ്യൂസാക്കി കുടിക്കുന്നതും പലതരത്തിലും നമ്മുടെ ശരീരത്തിന് ഗുണകരമാണ്.

ക്യാരറ്റ് ജ്യൂസ് കഴിക്കുന്നെങ്കിലും മിതമായ അളവിലേ ഇത് കഴിക്കാവൂ. മറ്റെന്തെങ്കിലും ഭക്ഷണം ബാലൻസ് ചെയ്ത് കഴിക്കുകയും വേണം. കൂടാതെ പഞ്ചസാര ചേർത്ത് കുടിക്കുന്നതും ആരോഗ്യകരമല്ല. രാവിലെ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങള്‍ ഉണ്ട്.

കണ്ണിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും കണ്ണിനെ ബാധിക്കുന്ന ചെറിയ അസുഖങ്ങളെ തടയാനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള ബീറ്റ-കെരോട്ടിൻ ആണ് ഇതിന് സഹായകമാകുന്നത്. തലച്ചോറിന്‍റെ ആരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നുണ്ട്. ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സും വൈറ്റമിൻ ഇയും തലച്ചോറിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സുരക്ഷിതരാക്കുന്നു

ALSO READ: പാലക്കാട് വാഹനാപകടം; കോട്ടപ്പുറം സ്വദേശിയായ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കും. ക്യാരറ്റിലുള്ള പൊട്ടാസ്യം, വൈറ്റമിൻ കെ എന്നിവ ബിപി അഥവാ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും അതുവഴി ഹൃദയാരോഗ്യം കൂടി സുരക്ഷിതമാവുന്നു.ഭംഗിയുള്ള ചര്‍മ്മത്തിനായി രാവിലെ അല്‍പം ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് സഹായിക്കും. ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതും, അതുപോലെ പാടുകളും മറ്റും ഒഴിവാക്കാനും ക്യാരറ്റിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് സഹായിക്കുകയാണ്.വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും ക്യാരറ്റ് ജ്യൂസ് ഡ‍യറ്റിലുള്‍പ്പെടുത്താം. കലോറി കുറവായതിനാലും ഫൈബര്‍ കാര്യമായി അടങ്ങിയിരിക്കുന്നതിനാലുമാണ് ക്യാരറ്റ് വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാകുന്നത്.

ALSO READ: ഇനി തളർച്ചയില്ലാതെ മലകയറാന്‍ ഡൈനമിക് ക്യൂ

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ക്യാരറ്റ് ജ്യൂസ് സഹായിക്കുന്നു. രാവിലെ തന്നെ ഇത് കഴിക്കുന്നത് കൂടുതല്‍ നല്ലതാണ്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് സഹായിക്കുന്നു . മലബന്ധത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News