വേനലില്‍ ഉള്ളു കുളിര്‍പ്പിക്കാന്‍ കാരറ്റ് ജ്യൂസ്

മഞ്ഞുകാലത്ത് മാത്രമല്ല വേനല്‍ കാലത്തും കാരറ്റ് ഒരു കില്ലാഡി തന്നെയാണ് കേട്ടോ. ചര്‍മാരോഗ്യമുള്‍പ്പെടെ നിലനിര്‍ത്താന്‍ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്

പൊട്ടാസ്യം, വിറ്റാമിന്‍ എ, ബയോട്ടിന്‍, വിറ്റാമിന്‍ ബി6, തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും ക്യാരറ്റില്‍ ധാരാളമുണ്ട്. രക്തസമ്മര്‍ദ്ദം കുറയ്ക്കുക, കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുക, പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കുക, ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുക, എല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങള്‍ ഇവയ്ക്ക് ഉണ്ട്.

എന്നാല്‍ നമുക്ക് ഈ ഉള്ള് കുളിപ്പിക്കുന്ന കാരറ്റ് ജ്യൂസ് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.

ചേരുവകള്‍

1.കാരറ്റ് 2

2.ഈന്തപ്പഴം അഞ്ച്

പഞ്ചസാര അരക്കപ്പ്

വനില എസ്സന്‍സ് കാല്‍ ചെറിയ സ്പൂണ്‍

3.പാല്‍, തണുത്തത് ഒരു കപ്പ്

പാകം ചെയ്യുന്ന വിധം

* കാരറ്റ് തൊലി കളഞ്ഞ് കഴുകി വട്ടത്തില്‍ അരിഞ്ഞു വയ്ക്കണം.

* ഒരു സോസ്പാനില്‍ വെള്ളം ചൂടാക്കി കാരറ്റ് ചേര്‍ത്ത് വേവിച്ച് ഊറ്റി വയ്ക്കുക.

* തണുക്കുമ്പോള്‍ കാരറ്റ് രണ്ടാമത്തെ ചേരുവയും പാകത്തിന് വെള്ളവും (കാരറ്റ് വേവിച്ച വെള്ളം ആണെങ്കില്‍ നല്ലത്) ചേര്‍ത്തു നന്നായി അടിക്കുക.

* ഇതിലേക്ക് പാലു കൂടി ചേര്‍ത്ത് വീണ്ടും അടിച്ച് ഗ്ലാസുകളിലാക്കി വിളമ്പാം.ഗ്ലാസില്‍ പകര്‍ത്തി കഴിഞ്ഞ് അതില്‍ ഐസ് ക്യൂബുകള്‍ ചേര്‍ക്കാന്‍ മറക്കല്ലേ.

വളരെ വേഗത്തില്‍ വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുതന്നെ തയ്യാറാക്കാന്‍ കഴിയുന്ന ഈ ഡ്രിങ്ക് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാക്കുന്ന ഒന്നാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News