
വൈകീട്ട് ചായയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി പലഹാരത്തിന്റെ റെസിപ്പി നോക്കിയാലോ. അരിപ്പൊടിയും കാരറ്റും ഉപയോഗിച്ച് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം രുചികരം മാത്രമല്ല ഹെൽത്തിയുമാണ്. എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുക എന്ന് നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
ക്യാരറ്റ്: 2 എണ്ണം (ചെറിയ കഷ്ണങ്ങളാക്കിയത്)
അരിപ്പൊടി: 1 കപ്പ്
കോൺഫ്ലോർ: 2 ടേബിൾ സ്പൂൺ
പഞ്ചസാര: 1/2 കപ്പ്
ഉപ്പ്: ഒരു നുള്ള്
പാൽ: 1/2 കപ്പ്
വാനില എസ്സൻസ്: 1 ടീസ്പൂൺ
നെയ്യ്: 1/4 കപ്പ്
ബേക്കിംഗ് പൗഡർ: 1 ടീസ്പൂൺ
ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
നാരങ്ങാനീര്: 1 ടീസ്പൂൺ
നട്സ്: ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ച ക്യാരറ്റ്, അരിപ്പൊടി, കോൺഫ്ലോർ, പഞ്ചസാര (മധുരത്തി്ന അനുസരിച്ച് അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം), ഉപ്പ്, അര കപ്പ് പാൽ എന്നിവയിട്ട് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് വാനില എസ്സൻസും (പകരം ഏലക്കപ്പൊടിയും എടുക്കാം) നെയ്യും ചേർത്ത് ഒന്നുകൂടി ചെറുതയി അടിച്ചെടുക്കാം.
ALSO READ: ചക്ക കൊണ്ട് രുചികരമായ ഒരു ബിരിയാണി ഉണ്ടാക്കിയാലോ
മാവ് കട്ടിയുള്ളതാണെങ്കിൽ കുറച്ചുകൂടി പാൽ ചേർത്ത് ലൂസ് ആക്കാം. പാലിന് പകരം തേങ്ങാപ്പാലോ വെള്ളമോ എടുക്കാവുന്നതാണ്. മാവ് ഇളക്കുമ്പോൾ ഒരുപാട് കുത്തിയിളക്കാതെ ശ്രദ്ധിക്കണം. ഇനി ഇതിലേക്ക് ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർക്കാം. ശേഷം നാരങ്ങാനീര് (വിനാഗിരിയും എടുക്കം) ഒഴിച്ച് നന്നായി ഇളക്കണം. ഇനി ഇതിലേക്ക് ആവശ്യാനുസരണം നട്സുകൾ ചേർക്കാവുന്നതാണ്. ഇനി പലഹാരം വേവിച്ചെടുക്കാം. ഇതിനായി ചെറിയ കിണ്ണങ്ങളോ കേക്ക് ടിന്നോ എടുക്കാം. അതിൽ എണ്ണയോ ബട്ടറോ തടവാൻ മറക്കരുത്. ശേഷം മാവ് ഒഴിക്കാം.
സ്റ്റീമറിൽ വെള്ളം തിളച്ച് ആവി വന്നതിനുശേഷം ഈ പാത്രങ്ങൾ അതിൽ വെച്ച് അടച്ച് വേവിക്കാം. മീഡിയം തീയിൽ 25 മുതൽ 30 മിനിറ്റ് വരെ സമയം കൊണ്ട് വെന്തുകിട്ടും. നന്നായി ചൂടാറിയ ശേഷം മാത്രം പാത്രത്തിൽ നിന്നും പുറത്തെടുക്കാൻ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

