പടിയിറങ്ങുന്നവയിൽ ഹോണ്ട സിറ്റിയും; 2023 ൽ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്ന കാറുകൾ ഇവയൊക്കെ

പല കാരണങ്ങൾ കൊണ്ട് വാഹന വിപണിയിൽ നിന്ന് കാറുകൾ പിൻവാങ്ങാറുണ്ട്. 2023 അവസാനിക്കുമ്പോൾ ബിഎസ് 6 2.0 മലിനീകരണ നിയന്ത്രണങ്ങൾ പല കാറുകളെയും ഇന്ത്യൻ വിപണിയിൽ അയോഗ്യരാക്കി. ഈ നിയന്ത്രണങ്ങൾ പാലിക്കാത്ത കാറുകളെല്ലാം വിപണിയിൽ നിന്ന് പിൻവാങ്ങേണ്ട അവസ്ഥയാണ്. ഏതൊക്കെ കാറുകളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് ഈ വർഷം പിൻവാങ്ങുന്നതെന്ന് നോക്കാം.

Also Read: നെല്ലിക്കയ്ക്ക് ഇനി കയ്പ്പല്ല, ഈ രുചി; ഈ വെറൈറ്റി ഡ്രിങ്ക് പരീക്ഷിച്ച് നോക്കിയാലോ?

പ്രധാനമായും ഹോണ്ട സിറ്റിയുടെ നാലാം തലമുറയെ ഹോണ്ട 2023 ൽ വിപണിയിൽ നിന്ന് പിൻവലിച്ചു. അഞ്ചാം തലമുറ 2019 ൽ വിപണിയിൽ എത്തിയെങ്കിലും നാലാം തലമുറയെ ഹോണ്ട അന്ന് പിൻവലിച്ചിരുന്നില്ല. 2014 ൽ വിപണിയിലെത്തിയ ഹോണ്ട സിറ്റിയുടെ ഫെയ്സ്‌ലിഫ്റ്റ് വേർഷൻ 2017 ലാണ് എത്തിയത്. ഇതിന് കാരണം ഡീസൽ എഞ്ചിനുകളുടെ മലിനീകരണ നിയന്ത്രണങ്ങളാണ്.

Also Read: 402 കോടി ജിഎസ്ടി അടച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്, പിഴ അടയ്ക്കില്ലെന്ന് കമ്പനി

ഹ്യുണ്ടായി ഇന്ത്യയിൽ പിൻവലിച്ച ഡീസൽ കാർ മോഡലാണ് ഐ20. 2023 ഏപ്രിൽ ഒന്നു മുതലാണ് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഐ20 ഡീസൽ മോഡലിനെ പിൻവലിച്ചത്. ബിഎസ് 6 ഫേസ് 2 മലിനീകരണ നിയന്ത്രണങ്ങൾ വന്നതോടെയാണ് റെനോ തങ്ങളുടെ 800 സിസി ക്വിഡ് പിൻവലിച്ചത്. മഹിന്ദ്ര പുറത്തിറക്കിയവയിൽ ഏറ്റവും ചെറിയ കാറായ കെയുവി 100 ഉം 2023 ൽ അവർ പിൻവലിച്ചിരുന്നു. ഡീസൽ എഞ്ചിനുകളുടെ മലിനീകരണ നിയന്ത്രണങ്ങൾ കാരണം പിൻവലിച്ചവയിൽ ഹോണ്ടയുടെ ജാസും ഉണ്ട്.

ഇന്ത്യയിൽ 2023ൽ ഏറ്റവും കൂടുതൽ മോഡലുകൾ പിൻവലിച്ച കാർ നിർമാതാക്കൾ ഹോണ്ടയായിരുന്നു. കോംപാക്ട് എസ്.യു.വി വിഭാഗത്തിലെ മോശം പ്രകടനമാണ് ഡബ്ല്യുആർവിയെ പിൻവലിപ്പിച്ചത്. മലിനീകരണ നിയന്ത്രണങ്ങൾ കാരണം നിസ്സാൻ കിക്സ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചതോടെ നിസ്സാൻ ഇന്ത്യയിൽ മാഗ്‌നെറ്റിൽ മാത്രമായി ഒതുങ്ങി. അതേസമയം സ്‌കോഡയുടെ രണ്ട് മോഡലുകളെയാണ് ഇക്കൊല്ലം പിൻവലിച്ചത്. സൂപ്പർബ്, ഒക്ടാവിയ എന്നിവയാണത്. 2023ൽ ഏറ്റവും അവസാനം പിൻവലിച്ച കാറുകളിലൊന്നാണ് കിയ കാർണിവൽ. ഏതാണ്ട് ജൂൺ വരെ കിയ കാർണിവെൽ ഇന്ത്യയിൽ വിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News