പൂനെയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസെടുത്ത് പോലീസ്

മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസെടുത്ത് പോലീസ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡികരി പങ്കെടുത്ത പരിപാടിയുടെ വേദിക്ക് സമീപത്തുവച്ചാണ് ഉദ്യോഗസ്ഥക്കെതിരെ അതിക്രമം നടന്നത്. സംഭവത്തില്‍ ബിജെപി പ്രാദേശിക നേതാവ് പ്രമോദ് കോണ്‍ധ്രെക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പ്രമോദിനെതിരെ കേസെടുത്തതോടെ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്തതായി ബിജെപി നേതാവായ ചിത്ര വാഗ് പറഞ്ഞു. പരിപാടിക്കായി മന്ത്രി എത്തുന്നതിനു മുമ്പ് വേദിക്കടുത്തു വച്ചാണ് പ്രമോദ് ലൈംഗികാതിക്രമം നടത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വച്ചാണ് ഉദ്യോഗസ്ഥ പരാതി നല്‍കിയത്.

‘ഭരണഘടനയുടെ ആമുഖത്തില്‍നിന്നും സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ഒഴിവാക്കണം’; വിവാദ പരാമർശവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Also read –

സെക്ഷന്‍ 74, സെക്ഷന്‍ 75 എന്നിവ ഉള്‍പ്പെടെയുള്ള ഭാരതീയ ന്യായ സന്‍ഹിതിയിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തി സ്ത്രീകളോട് മോശമായി പെരുമാറുന്ന ബിജെപിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

case against bjp leader for sexually harassing police officer

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News