
കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവ് എന്‍ ശിവരാജിനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് ബിഎന്‍എസ് 192 വകുപ്പ് പ്രകാരം കേസെടുത്തത്. പാലക്കാട് വച്ച് എൻ ശിവരാജൻ ദേശീയപാതകയെ അപമാനിച്ചും മന്ത്രി വി ശിവൻകുട്ടിയെ അധിക്ഷേപിച്ചും പരാമർശം നടത്തിയതിനെതിരെയാണ് കേസ്.
ALSO READ: പിന്നോട്ടെടുക്കാതെ ഇറാൻ, തൊടുത്തത് വജ്രായുധം തന്നെ; ഇസ്രയേലിനെതിരെ പ്രയോഗിച്ച ഖൈബർ ഷേക്കൻ ബാലിസ്റ്റിക് മിസൈലിനെ കുറിച്ച് അറിയാം
ആർ എസ് എസ് ഭാരതാംബയെ എൽഡിഎഫും യുഡിഎഫും അധിക്ഷേപിച്ചു എന്നാരോപിച്ച് പാലക്കാട് നടന്ന പ്രതിഷേധ യോഗത്തിന് പിന്നാലെയായിരുന്നു ശിവരാജിന്റെ വിവാദ പരാമർശം. പാലക്കാട് നഗരസഭ കൗൺസിലറും ബിജെപിയുടെ മുതിർന്ന നേതാവുമായ ശിവരാജൻ ദേശീയ പതാകയെ അപമാനിക്കുകയായിരുന്നു.
മുതിർന്ന നേതാവിന്റെ ഭാഗത്തുനിന്നും വിവാദ പരാമർശം ഉണ്ടായിട്ടും ബിജെപി തള്ളിപ്പറയാൻ ഇതുവരെ തയ്യാറായിട്ടില്ല. നേരെമറിച്ച് ശിവരാജനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിക്കുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here