ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ്

തമിഴ്‌നാട്ടില്‍ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ കേസ്. കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്തത്. ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്.

also read- വാഗ്ദാനം നിറവേറ്റിയില്ല; സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ബിജെപി വിട്ടു

ഉദയനിധി സ്റ്റാലിന്‍ വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. ഡിഎംകെ നേതാവിന്റെ പരാതിയില്‍ തിരുച്ചിറപ്പള്ളി പൊലീസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്.

ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദത്തിലായ പരാമര്‍ശം. ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. ജാതിവെറിക്ക് ഇരയായ രോഹിത് വെമുലയുടെ അമ്മയെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

also read- ‘സനാതന ധര്‍മം മദ്യത്തേക്കാള്‍ കൊടിയ വിപത്ത്’; ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് തൊല്‍ തിരുമാവളന്‍ എംപി

പരാമര്‍ശം വിവാദമായതിന് പിന്നാലെ ഉദയനിധിക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel