‘നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ, നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുന്നു’

നിങ്ങൾ നെറ്റ്ഫ്ലിക്സ് കാണുമ്പോൾ നെറ്റ്ഫ്ലിക്സ് നിങ്ങളെ നിരീക്ഷിക്കുന്നു. മെറ്റയ്ക്കും യൂട്യൂബിനും പിന്നാലെ ഇപ്പോൾ ചാരപ്പണി ആരോപണത്തിൽ കുടുങ്ങിയിരിക്കുകയാണ് സ്ട്രീമിംഗ് ഭീമന്മാരായ നെറ്റ്ഫ്ലിക്സും. ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സിന് മേൽ ഉയർന്നിരിക്കുന്നത്.

എന്താണ് ഇവർ ചെയ്യുന്നത് അറിയണ്ടേ ? നമ്മുടെ അനുവാദമില്ലാതെ വിവരങ്ങൾ ശേഖരിക്കുന്നു. അതിന് ശേഷം ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിച്ച് കുട്ടികളെയും മുതിർന്നവരേയും മണിക്കൂറുകളോളം സ്ക്രീനിൽ തളച്ചിടുന്നു. സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ കഴിയാത്ത വിധം നെറ്റ്ഫ്ലിക്സ് തങ്ങളുടെ ഡിസൈനിൽ മാറ്റം വരുത്തുന്നു.

ALSO READ; പകൽ രാത്രിയാകും, നക്ഷത്രങ്ങൾ തെളിയും; എത്തുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

സംഭവം വെറും ഒരു ആരോപണമല്ല, ഇതിനോടകം യുഎസിൽ നെറ്റ്ഫ്ലിക്സിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ കമ്പനിയ്ക്ക് വലിയ ലാഭമുണ്ടാക്കുന്നതുമായ രീതിയിലാണ് ഈ മാറ്റങ്ങൾ.

ഉപയോക്താക്കൾ അറിയാതെ അവരുടെ സ്വഭാവ രീതികൾ നിരീക്ഷിക്കുകയും ആ വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയുമാണ് നെറ്റ്ഫ്ലിക്സ്. കുട്ടികളെയും മുതിർന്നവരെയും സ്ക്രീനിൽ നിന്ന് മാറാൻ കഴിയാത്ത വിധത്തിൽ നെറ്റ്ഫ്ലിക്സ് ഡിസൈനിലും രൂപമാറ്റം നടത്തുന്നു. ഉപയോക്താക്കൾക്ക് തിരിച്ചറിയാൻ കഴിയാത്തതും എന്നാൽ കമ്പനിയ്ക്ക് ലാഭമുണ്ടാക്കുകയും ചെയ്യുന്ന തരത്തിലാണ് നെറ്റ്ഫ്ലിക്സിന്റെ ഈ മാറ്റം.

നിങ്ങളുടെ ഓരോ ചലനവും നെറ്റ്ഫ്ലിക്സ് നിരീക്ഷിക്കുന്നുവെന്നാണ് കോടതിയിൽ സമർപ്പിച്ച പരാതി പറയുന്നത്. നിങ്ങളുടെ ലിവിംഗ് റൂമിലെ ക്യാമറയിലൂടെ നിങ്ങളെ കാണുന്നു എന്നതിലുപരി, നിങ്ങളുടെ താൽപ്പര്യങ്ങൾ, സ്വഭാവ രീതികൾ എന്നിവ ട്രാക്ക് ചെയ്ത് അത് ദുരുപയോഗം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്.

ഈ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നെറ്റ്ഫ്ലിക്സ് പ്രതികരിക്കുന്നുണ്ടെങ്കിലും നമ്മുടെ സ്വകാര്യതയിലേക്കുള്ള ഒരു കടന്നുകയറ്റം തന്നെയാണിത്. നമ്മുടെ വിനോദത്തിന് പിന്നിൽ ഇത്രയും വലിയൊരു ചാരപ്പണി നടക്കുന്നുണ്ടോ? സാങ്കേതിക വിദ്യ നമ്മളെ സഹായിക്കുകയാണോ അതോ നമ്മളെ അടിമകളാക്കുകയാണോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ശ്രദ്ധിക്കുക, നിങ്ങളും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News