പവന്‍ ഖേരയ്‌ക്കെതിരെയുള്ള കേസ്: സുപ്രീം കോടതി ലഖ്നൗവിലേക്ക് മാറ്റി

പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്‌ക്കെതിരെ എടുത്ത കേസുകള്‍ സുപ്രീം കോടതി ലഖ്നൗവിലേക്ക് മാറ്റി.അസം, ഉത്തര്‍പ്രദേശിലെ വാരാണസി എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുപ്രീം കോടതി ലഖ്നൗവിലേക്ക് മാറ്റിയത്.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ റായ്പൂരിലേക്ക് പോകവെയായിരുന്നു പവൻ ഖേരയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. നരേന്ദ്രമോദിയെ നരേന്ദ്ര ഗൗതംദാസ് മോദി എന്നാണ് വിളിക്കേണ്ടത് എന്ന പവന്‍ഖേരയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അതേസമയം, കേസിൽ പവന്‍ഖേരയുടെ ഇടക്കാല ജാമ്യം ഏപ്രില്‍ പത്തുവരെ നീട്ടി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like