പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തി; ഷാജന്‍ സ്‌കറിയക്കെതിരെ കേസ്

പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ സംഭവത്തില്‍ ഷാജന്‍ സ്‌കറിയയ്ക്കും ഗൂഗിള്‍ ഇന്ത്യയ്ക്കും എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. ഷാജന്‍ സ്‌കറിയയുടെ പ്രവൃത്തി സൈബര്‍ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തില്‍ പ്രഥമ ദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ് കോടതി നിര്‍ദേശം.പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തുകയും ഷാജന്‍ സ്‌ക്കറിയ തന്റെ യുട്യൂബ് ചാനലിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ഫിര്‍ദൗസ് കോടതിയെ സമീപിച്ചത്.

ALSO READ: കെഎസ്ഇബിയിൽ വിളിച്ചാൽ ഇനി ‘ഇലക്ട്ര’ മറുപടി നൽകും

ഔദ്യോഗിക രഹസ്യങ്ങള്‍ ഗൂഗിളിന്റെ കീഴിലുള്ള യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നത് സൈബര്‍ തീവ്രവാദത്തിന്റെ പരിധിയില്‍വരുമെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും പരാതിക്കാരന്‍ കോടതിയില്‍ വാദിച്ചു.വിശദമായ വാദം കേട്ട എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഷാജന്‍സ്‌ക്കറിയയും ഗൂഗിളും ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പാലാരിവട്ടം പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ALSO READ: “ഹലോ ഗയ്‌സ് ഞാനിപ്പോ ആശൂത്രിയിലാണ്… പിന്നെ ഫ്ലിപ്കാർട്ടീന്ന് കിട്ടിയ വാച്ചും ഉണ്ട്…”; വൈറലായി ദേവൂട്ടിയുടെ ആശുപത്രി വ്ലോഗ്

ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമെന്ന ആക്ഷേപം പ്രഥമദൃഷ്ട്യാ അംഗീകരിച്ചാണ് കോടതി നടപടി. പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസില്‍ ഗൂഗിളിന്റെ സെര്‍വറിലെ വിവരങ്ങളാണ് നിര്‍ണായകം. ഇത് എത്രയും വേഗം കണ്ടെത്തണമെന്ന് പരാതിക്കാരന്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത്തരം പ്രവൃത്തിക്ക് സാമ്പത്തിക സഹായം നല്‍കുന്ന വിദേശ കമ്പനിയായ യൂട്യൂബിന്റെ നടപടി ഗുരുതര കുറ്റകൃത്യമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ALSO READ: വയനാട്ടിലിത് പൊലീസ് മാവോയിസ്റ്റ്‌ ഏറ്റുമുട്ടൽ നാലാം തവണ; നടന്നത് അര മണിക്കൂർ നീണ്ടുനിന്ന വെടിവെയ്പ്പ്

ഐടി നിയമത്തിലെ 66 എഫ് ഒന്ന് ബി വകുപ്പ് അനുസരിച്ച് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതിക്കാരനായ അഭിഭാഷകന്‍ ഫിര്‍ദൗസ് പറഞ്ഞു. യൂട്യൂബ് ഉടമയും വിദേശ കമ്പനിയുമായ ഗൂഗിള്‍ ആണ് സ്വകാര്യ അന്യായത്തിലെ ഒന്നാം പ്രതി. ഗൂഗിള്‍ ഇന്ത്യയുടെ പ്രതിനിധികളാണ് രണ്ട് മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍. ഷാജന്‍ സ്‌കറിയയും സഹപ്രവര്‍ത്തകരും 9 മുതല്‍ പതിനൊന്ന് വരെ പ്രതികളാണ്. രണ്ട് ഞെട്ടിക്കുന്ന വയര്‍ലെസ് സന്ദേശങ്ങള്‍ എന്ന തലക്കെട്ടില്‍ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഷാജന്‍ സ്‌കറിയ വീഡിയോ പ്രസിദ്ധീകരിച്ചത്.വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന പരാതിയില്‍ ഷാജന്‍ സ്‌ക്കറിയക്കെതിരെ നേരത്തെ ആലുവ പോലീസും തിരുവനന്തപുരം സൈബര്‍ പോലീസും കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News