
പുറം കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു. കപ്പല്‍ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് ഫോര്‍ട്ടു കൊച്ചി കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഉള്ളത്.
ALSO READ: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന തട്ടിയത് അഞ്ച് കോടി; വടകരയില്‍ യുവാവ് അറസ്റ്റില്‍
സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 കേരളത്തിന്റെ പുറം കടലില്‍ വെച്ച് തീ പിടിച്ച സംഭവത്തിലാണ് ഫോര്‍ട്ട് കൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുള്ളത്. കപ്പല്‍ ഉടമയേയും ക്യാപ്റ്റനെയും കപ്പല്‍ ജീവനക്കാരെയും പ്രതി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വടകര സ്വദേശിയായ VP സുനീഷ് നല്‍കിയ പരാതിയിലാണ് കേസ്. അമിത വേഗതയില്‍ കടലില്‍ സഞ്ചരിച്ചതിന് ഭാരതീയ ന്യായ സംഹിതയിലെ 282 ആം വകുപ്പ് ചുമത്തി. വിഷ പദാര്‍ത്ഥങ്ങളും തീപിടിത്ത സാധ്യതയുള്ള വസ്തുക്കളും അശ്രദ്ധമായി കൈകാര്യം ചെയ്തതിന് BNS 286, BNS 287, വകുപ്പുകളും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിന് BNS 288 വകുപ്പും ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.
പുറം കടലില്‍ ചരക്ക് കപ്പല്‍ തീപിടിച്ച സംഭവത്തില്‍ കോസ്റ്റല്‍ പൊലീസ് കേസെടുത്തു. കപ്പല്‍ ഉടമയെയും കപ്പലിന്റെ ക്യാപ്റ്റനെയും ജീവനക്കാരെയും പ്രതിചേര്‍ത്താണ് ഫോര്‍ട്ടു കൊച്ചി കോസ്റ്റല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ ഉള്ളത്.
ALSO READ: ഗാസയിൽ ഭക്ഷണം കാത്തുനിന്ന നിന്നവർക്ക് നേരെ ഇസ്രയേൽ ആക്രമണം; 51 മരണം
കപ്പലിനെ കേരളാ തീരത്ത് നിന്ന് ഉള്‍ക്കടലില്‍ സുരക്ഷിത അകലത്തിലേക്ക് എത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. നിലവില്‍ കൊച്ചി തീരത്തു നിന്നും 57 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പലുള്ളത്. ഇടയ്ക്ക് കപ്പലില്‍ നിന്നും പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടണ്ടേ സാഹചര്യമില്ലെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 9 നാണ് കണ്ണൂര്‍ അഴീക്കല്‍ തീരത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് കപ്പലില്‍ തീ പിടിത്തമുണ്ടായത്. കാണാതായ നാല് പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here