
യൂത്ത് കോണ്‍ഗ്രസ് പാലക്കാട് ജില്ലാ അധ്യക്ഷനെതിരെ വീണ്ടും കേസ്. കെ എസ് ജയഘോഷിനെതിരെയാണ് വീണ്ടും കേസ് എടുത്തത്. ഫേസ്ബുക്കിലൂടെ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ടാണ് കേസ്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ഉള്‍പ്പെടുത്തിയത്.
യതൊരു പ്രകോപനമോ കാരണമോ കൂടാതെ, കാക്കി തൊപ്പി വെച്ച കുറെയേറെ ആര്‍എസ്എസുകാര്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ്സ് സമരത്തെ തല്ലിച്ചതച്ചത് നിങ്ങളെല്ലാവരും അറിഞ്ഞല്ലോ? പലരെയും കണ്ടെത്താനും കാണേണ്ടത് പോലെ കാണാനും ഞങ്ങള്‍ ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ പി ടി അജ്മല്‍ വിവരാവകാശം ലഭിക്കാനുള്ള കടലാസ് പോലീസ് സ്റ്റേഷനില്‍ കൊടുത്തു കഴിഞ്ഞു.
ഈ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പൊതു ജനത്തേയും ഞങ്ങള്‍ ക്ഷണിക്കുകയാണ്.
താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ ഉള്ള നരഭോജികളെ അറിയുമെങ്കില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ കമ്മറ്റിയുമായി ബന്ധപ്പെടുമല്ലോ? എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

