
കോട്ടയം ഏറ്റുമാനൂരിൻ പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കാൻ അന്വേഷണ സംഘം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടത്തില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതി ജിബിൻ ജോർജുമായി നേരത്തെ തന്നെ സംഭവ സ്ഥലത്തെതിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
സിവിൽ പൊലീസ് ഓഫീസർ ശ്യാംപ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജിബിൻ ജോർജ് റിമാൻ്റിൽ കഴിയുകയാണ്. കൊലപാതകം നടത്തിയ പ്രതി ജിബിനെ സംഭവസ്ഥലത്ത് എത്തിച്ച് നേരത്തെ തന്നെ തെളിവെടുപ്പ് നടത്തിയിരുന്നു. അതിനാൽ പ്രതിക്കായി കസ്റ്റഡി അപേക്ഷ നൽക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്. ഫോറൻസിക്ക് സംഘത്തിൻ്റെ ഉൾപ്പെടെ പരമാവധി ശാസ്ത്രീയ പരിശോധന ഫലങ്ങൾ ശേഖരിച്ച് കോടതിയിൽ ഹാജരാക്കുവാനാണ് പൊലീസ് നീക്കം. ഇതിൻ്റെ ഭാഗമായി പോസ്റ്റുമോർട്ടത്തിൻ്റെ അന്തിമ പരിശോധന ഫലം വേഗത്തിൽ ലഭിക്കുന്നതിനായുള്ള നീക്കവും പൊലിസ് ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച്ച രാത്രിയിൽ കോട്ടയം തെള്ളകത്തെ തട്ടുകടയിലെ തർക്കം പരിഹരിക്കുന്നതിനിടയിൽ ഉണ്ടായ ക്രൂരമായ മർദ്ദനത്തിലാണ് ശ്യാംപ്രസാദ് കൊല്ലപ്പെട്ടത്.നെഞ്ചിലേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here