ജീവനക്കാരനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു, മുഖത്ത് തുപ്പി; യുവാവിന്റെ പരാതിയില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസ്

Parvathy Nair

നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് നടി പാര്‍വതി നായര്‍ക്കെതിരെയും നിര്‍മ്മാതാവ് കൊടപ്പാടി രാജേഷ് എന്നിവരടക്കം 7 പേര്‍ക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തത്.

സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതിയിലാണ് കേസെടുത്തത്. 2022 ഒക്ടോബറില്‍ ചെന്നൈയിലെ നുങ്കമ്പാക്കത്തുള്ള നടിയുടെ വീട്ടില്‍ നിന്ന് നുങ്കമ്പാക്കത്തെ തന്റെ വീട്ടില്‍ നിന്ന് 9 ലക്ഷം രൂപയും 1.5 ലക്ഷം രൂപയുടെ ഐഫോണും 2 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും കാണാതായിരുന്നു.

മോഷണം നടത്തിയത് നടിയുടെ വീട്ടിലെ ജീവനക്കാരനായിരുന്ന താനാണെന്ന് ആരോപിച്ച് നടിയും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് സുഭാഷ് ചന്ദ്രബോസെന്ന യുവാവിന്റെ പരാതി.

പണവും സ്വര്‍ണവും മോഷ്ടിച്ചത് വീട്ടില്‍ ജോലിക്ക് നിന്നിരുന്ന സുഭാഷ് ചന്ദ്രബോസ് എന്ന യുവവിനെ സംശയം ഉണ്ടെന്നും അന്ന് നടിയും നുങ്കമ്പാക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടിയും നിര്‍മ്മാതാവ് രാജേഷും സഹായികളും ചേര്‍ന്ന് മര്‍ദിച്ചെന്ന് കാണിച്ച് സുഭാഷും പൊലീസില്‍ പരാതി നല്‍കി.

Also Read : കാൺപൂരിൽ റെയിൽവേ ട്രാക്കിൽ എൽപിജി സിലിണ്ടർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തന്നെ ശാരീരികമായി ഉപദ്രവിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തെന്നും സുഭാഷ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. നടിയുടെ ചില സൗഹൃദങ്ങളെ കുറിച്ച് മനസിലാക്കിയതിനു പിന്നാലെയായിരുന്നു ഇതെന്നും സുഭാഷ് പറഞ്ഞു.

പരാതി നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം സുഭാഷ് സൈദാപേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

കോടതി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പാര്‍വതിക്കും നിര്‍മ്മാതാവ് രാജേഷിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ സജീവമായ പാര്‍വതി മോഡല്‍ കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News