ഡോക്ടർ ദമ്പതികളില്‍ നിന്ന് കോടികൾ തട്ടിയ കേസ്; മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

ചേർത്തലയിലെ ഡോക്ടർ ദമ്പതികളില്‍ നിന്നു ഓൺലൈൻ തട്ടിപ്പിലൂടെ കോടികൾ കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. സമാന കേസിൽ ഗുജറാത്ത് പൊലീസ് പിടികൂടിയ തായ് വാൻ പൗരൻമാർ ഉൾപ്പടെ മൂന്നു പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

ഓഹരി വിപണയിൽ നിന്നു ഉയർന്ന ലാഭം വാഗ്ദാനം ചെയ്താണ് ചേർത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴു കോടി അറുപത്തിയഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസിലാണ് തായ് വാൻകാരായ സുങ് മു ചീ, ചാങ് ഹോ യൻ, ജാർഥണ്ഡ് സ്വദേശി സെയ്ഫ് ഗുലാം ഹൈദർ എന്നിവരെ മണ്ണഞ്ചേരി പൊലീസ് കസ്റ്റ‍ഡിയിൽ വാങ്ങിയത്.

Also read: വീണ്ടും നേട്ടങ്ങളുമായി വിഴിഞ്ഞം തുറമുഖം

ഓണലൈൻ തട്ടിപ്പ് കേസിൽ അഹമ്മദബാദ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ സബർമതി ജയിലിൽ റിമാൻഡിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിന് ITBP ക്യാമ്പിൽ നിന്നുള്ള ഉദ്യോഗസ്ഥൻ്റെ സഹായം തേടിയിട്ടുണ്ട്.കേസിൽ രണ്ടു തായ്വാൻകാരെ നേരത്തെ ഇതേ രീതിയിൽ പൊലീസ് ഗുജറാത്തിൽ നിന്നു ആലപ്പുഴയിൽ എത്തിച്ചിരുന്നു. സംഘം രാജ്യത്താകമാനം വ്യാപക തടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇങ്ങനെ ലഭിക്കുന്ന പണം ക്രിപ്റ്റോ കറൻസിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News