ലോറിയിൽ രഹസ്യ അറയിൽ കഞ്ചാവ് കടത്തിയ കേസ്; പ്രതികൾക്ക് ജീവപര്യന്തം

ലോറിയിൽ രഹസ്യ അറയുണ്ടാക്കി 757 കിലോ കഞ്ചാവ് കടത്തിയ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.15 വർഷം വീതം കഠിന തടവും ഒന്നര ലക്ഷം വീതം മൂന്നുപേർക്കും ശിക്ഷ. പെരിന്തൽമണ്ണ സ്വദേശികളായ ബാദുഷ, മുഹമ്മദ് ഫായിസ് , ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത്. 2021 ലാണ് വിശാഖപട്ടണത്ത് നിന്നും എറണാകുളത്തേക്ക് കടത്തിയ കഞ്ചാവ് വാളയാറിൽ വച്ചാണ് എക്സൈസ് പിടികൂടിയത്.

Also read: താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

അതിനിടെ, കാസർകോട് 450 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. ദക്ഷിണ കന്നഡ കന്യാന സ്വദേശി കലന്തർ ഷാഫിയാണ് എക്സൈസിന്റെ പിടിയിലായത്. മഞ്ചേശ്വരം മണ്ണംകുഴിയിൽ വച്ച് വാഹനപരിശോധനക്കിടെ നിർത്താതെ പോയ കാർ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബഡാജെ സ്വദേശി മൊയ്തീൻ യാസിർ ഓടി രക്ഷപെട്ടു. തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ 130 ഗ്രാമും മൊയ്തീൻ യാസിറിന്റെ വീട്ടിൽ നിന്ന് 320 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News