
അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസ് എടുത്തു. തൃപ്പൂണിത്തുറ പൊലീസ് ആണ് കേസെടുത്തത്. കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതിന് പിന്നാലെയാണ് നടപടി. വ്യാജ പരാതിയുടെ മറവിൽ തന്നെ മാനസികമായി പീഡിപ്പിച്ചു എന്നാണ് അൻസിബ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. നടി ലക്ഷ്മി പ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ എസ് ഐ രേഷ്മ എന്നിവർക്കെതിരെ കേസെടുക്കാനാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പോലീസിന് നിർദേശം നൽകിയിരുന്നത്.
അതേസമയം താരസംഘടനയായ ‘അമ്മ’യിൽ നിന്ന് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും രാജിവെച്ചു. പടിയിറങ്ങൽ പിന്മാറ്റമല്ല ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്ന് രേവതിയും പത്മപ്രിയയും പറഞ്ഞു. അമ്മയിൽ നടക്കുന്ന വിവാദ പരമ്പരയുടെ ഭാഗമല്ല രാജിയെന്നും ഇവർ പറയുന്നു.
ALSO READ: പി.എസ്.സിക്ക് എതിരായ സംഘടിത നീക്കം അവസാനിപ്പിക്കുക: കേരള പി.എസ്.സി എംപ്ലോയീസ് യൂണിയൻ
ഒരു ദശാബ്ദ കാലം ഉന്നയിച്ച ആവശ്യങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനം മാത്രമായിരുന്നു മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷമുണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമായിരുന്നു. പൊതു ശ്രദ്ധ കുറഞ്ഞതോടെ പഴയ രീതികളും അധികാരക്രമവും തിരിച്ചെത്തി. അസമത്വത്തിന്റെ ഘടനകൾ മാറ്റമില്ലാതെ തുടരുകയാണ്. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ദുർബലപ്പെടുത്തിയെന്നും താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

