
ആരോഗ്യമന്ത്രി കെ മുരളീധരനെ പരിഹസിച്ചു എന്നാരോപിച്ച് ഒരാൾക്കെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനത്തിന് ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് ‘കിങ്ങിണി മോന്‍’ എന്ന് കമന്റ് ചെയ്തു എന്നതിനാണ് കേസ്. കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് ഈ നടപടി.
സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുമ്പോഴും നിപ, ഷിഗല്ല രോഗങ്ങളുടെ ആശങ്ക വർധിക്കുമ്പോഴും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ആണ് വിമർശനം. പ്രതിരോധ പ്രവർത്തനം പാളിയതോടെ പകർച്ചവ്യാധി പടർന്നുപിടിക്കുകയാണ്. പ്രതിസന്ധി സമയത്ത് ആരോഗ്യവകുപ്പ് ഡയറക്‌ടറെ സ്ഥലംമാറ്റുന്ന നിലപാടും യുഡിഎഫ് സർക്കാർ എടുത്തു.
ഒത്തൊരുമയോടെ നിന്ന് മഹാമാരികളെ പ്രതിരോധിക്കേണ്ട ഘട്ടത്തിൽ ആരോഗ്യമന്തിയും ജില്ലാ ഭരണകൂടവും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയനും ചൂണ്ടിക്കാട്ടിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

