
കോൺഗ്രസ്-ബിജെപി ഡീൽ പുറത്ത് കൊണ്ടുവന്നതിന്റെ പേരിൽ തനിക്കെതിരെ പോലീസിനെ വിട്ടു വിരട്ടാൻ ശ്രമിച്ചവർക്കുള്ള പ്രവാസിയുടെ മറുപടി വൈറലാകുന്നു. പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിൽ ഇരു പാർട്ടികളും നടത്തിയ ഇടപാടുകളെ ഫേസ്ബുക്കിലൂടെ അനാവരണം ചെയ്ത ഇടതുപക്ഷ അനുഭാവിയായ നിയാസിനെതിരെയാണ് എതിരാളികളുടെ വിരട്ടൽ.
ഏതാണ്ട് കാൽ ലക്ഷത്തിലേറെ ബിജെപി വോട്ടുകളുള്ള കോങ്ങാട് നിയോജകമണ്ഡലത്തിൽ, അതും കഴിഞ്ഞ തവണ ബിജെപി 27000തിലധികം വോട്ടുകൾ സ്വന്തമാക്കിയ മണ്ഡലത്തിൽ ഇത്തവണ ബിജെപിക്ക് ബൂത്തിൽ ഇരിക്കാൻ പോലും പ്രവർത്തകർ ഉണ്ടായിരുന്നില്ലെന്ന് നിയാസ് ചൂണ്ടിക്കാട്ടി. “ഭാര്യയെ ജയിപ്പിക്കാൻ പാലക്കാട്ടെ എംപി ബിജെപി വോട്ടുകൾ പർച്ചേസ് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. ഈ നെറികെട്ട കൂട്ടുകെട്ടിനെ കോങ്ങാട്ടിലെ പ്രബുദ്ധ ജനത തിരിച്ചറിയും എന്ന് തന്നെയാണ് പ്രതീക്ഷ,” എന്നദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇതിൽ പ്രകോപിതരായ എതിരാളികൾ തന്റെ പേരിൽ കേസ് കൊടുത്ത് വീട്ടിലേക്ക് പോലീസിനെ വിട്ടിരിന്നുവെന്നും എന്നാൽ കേസും പോലീസും കാണിച്ച് ഒതുക്കി കളയാമെന്ന് ആരെങ്കിലും വ്യാമോഹിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റിപ്പോയി എന്നും കേസും പോലീസിനെയും കാണിച്ച് വിരട്ടിയാൽ അണഞ്ഞ് പോകുന്നതല്ല ഉള്ളിലെ രാഷ്ട്രീയം എന്നും നിയാസ് കുറിച്ചു. “ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വീട്ടിലേക്ക് പോലീസിനെ വിട്ടിട്ടുള്ള വിരട്ടലും, പോസ്റ്റ് ഡിലീറ്റ് ചെയ്താൽ വിഷയം അവസാനിപ്പിക്കാം എന്നുള്ള വിലപേശലൊന്നും ഇങ്ങോട്ട് വേണ്ട. ആ പോസ്റ്റ് അതുപോലെ അവിടെയുണ്ട്, നിങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് നിങ്ങൾ ചെയ്യൂ…ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞങ്ങളും ചെയ്യാം..,” നിയാസ് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

