പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

ദില്ലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ദില്ലി ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് 2020 ലാണ് പതിനാലുകാരിയായ പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ സ്ഥാനം പിതാവിന്റെ സുഹൃത്തും ദില്ലി ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടറുമായപ്രമോദയ് ഖാഖ ഏറ്റെടുത്തത്.

Also Read: അമ്മയുടെ ചികിത്സക്ക് പണമില്ല; എടിഎം മെഷീൻ കുത്തിത്തുറന്ന് പണം കണ്ടെത്താൻ ശ്രമം

പ്രതിയെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ദില്ലി മുഖ്യമന്ത്രി സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ പോലീസ് തടഞ്ഞതോടെ അവര്‍ ആശുപത്രിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here