രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും 2.31 കോടി രൂപയും 1 കിലോ സ്വര്‍ണ്ണവും കണ്ടെത്തി

രാജസ്ഥാനിലെ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും വന്‍ തോതില്‍ പണവും സ്വര്‍ണ്ണവും കണ്ടെടുത്തു. 2.31 കോടി രൂപയുടെ പണവും 1 കിലോ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. കണ്ടെത്തിയവയില്‍ ഭൂരിഭാഗവും പിന്‍വലിച്ച 2000 രൂപ നോട്ടുകളാണ്. ജയ്പൂരിലെ യോജന ഭവനിലാണ് സംഭവം.

കെട്ടിടത്തിന്റ ബേസ്‌മെന്റിലെ അലമാരിയില്‍ നിന്നാണ് പണവും സ്വര്‍ണ്ണവും കണ്ടെടുത്തത്. ജീവനക്കാരാണ് പണം കണ്ടെത്തിയത് പൊലീസിനെ അറിയിച്ചത്. 7 ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here