ഇന്‍സ്റ്റയില്‍ വൈറലായി ക്യാഷ് ഹണ്ട് ; പിന്നില്‍ വമ്പന്‍ സംഘങ്ങളോ?

നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ചുമ്മാതെ കിട്ടിയാല്‍ പുളിക്കുമോ? ചുമ്മാതങ്ങ് എന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. പണമിരിക്കുന്നിടം കണ്ടുപിടിക്കണം. അതത്ര റിസ്‌കുള്ള കാര്യമല്ലല്ലോ. റമ്മി കളിച്ച് പണം കളഞ്ഞ് പണം വാരുന്ന ഗെയിമുകള്‍ക്കിടയില്‍ ഈ ഗെയിം അത്ര അപകടകാരിയല്ലെന്ന് പറയാം. കാര്യം സിമ്പിള്‍, ഇന്‍സ്റ്റഗ്രാമില്‍ വിവിധ പേരുകളിലായി സൈന്‍ഇന്‍ ചെയ്ത അക്കൗണ്ടുകളില്‍ ഒരു വീഡിയോ അപ്പ്‌ലോഡ് ചെയ്യും. അതില്‍ നിങ്ങള്‍ കണ്ടുപിടിക്കേണ്ട പണം, അത് അഞ്ഞൂറാവാം നൂറാവാം എത്രയാവണമെന്ന് വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ തീരുമാനിക്കും. അവര്‍ ഈ പണം നിങ്ങള്‍ക്ക് ചിലപ്പോള്‍ പരിചയമുള്ള അല്ലെങ്കില്‍ പരിചയമില്ലാത്ത ഇടങ്ങളില്‍ ഒളിപ്പിക്കും എന്നിട്ട് ഇതെവിടെയായാണ് ഒളിപ്പിച്ചതെന്ന ഒരു ചെറിയ സൂചനയും നല്‍കും. ബാക്കി നിങ്ങള്‍ക്ക് തീരുമാനിക്കാം.

ALSO READ:  “ക്യാപ്റ്റൻ ദിയ, ചാമ്പ്യൻ ദേവ്.. നിങ്ങൾ ഞങ്ങളുടെ അഭിമാനം”; മക്കളുടെ സ്പോർട്സ് ഡേ കാണാൻ സൂര്യയും ജ്യോതികയും

പണം കണ്ടെത്തി സ്വന്തമാക്കാന്‍ പോകുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം എത്ര അലഞ്ഞാലും പണം കണ്ടെത്തുക. അത് കിട്ടിയാല്‍ അവര്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയായി കമന്റ് ചെയ്യുക. പ്രത്യക്ഷത്തില്‍ കാണുന്നവര്‍ക്ക് യാതൊരു പ്രശ്‌നവും തോന്നില്ല. പണം കിട്ടുകയും ചെയ്യും. പിന്നെ വീഡിയോ ചെയ്യുന്നവര്‍ക്ക് റീച്ച് സ്വാഭാവികമാണല്ലോ. വെറൈറ്റി കണ്ടന്റുകള്‍ സൃഷ്ടിച്ച് ലൈവായി നില്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ ഇന്നത്തെ കാലത്ത് ചുരുക്കവുമാണ്.

ALSO READ: ഫെഡറല്‍ ബാങ്ക് അക്കൗണ്ടുകളില്‍ ലഭിച്ച അധിക പണം എവിടെ നിന്ന് ? ; അറിയാം വിശദമായി

പക്ഷേ കാര്യം ഗൗരവമാകുന്നത് കൂടുതല്‍ ചിന്തിക്കുമ്പോഴാണ്. ഇത്തരം ഗെയിമുകളിലൂടെ എന്ത് സന്ദേശമാണ് യുവാക്കള്‍ക്ക് അല്ലെങ്കില്‍ പൊതുസമൂഹത്തിന് ലഭിക്കുന്നത്. റീച്ചും വരുമാനവും കൂടുമ്പോള്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സിന് ലാഭമാണ്. പക്ഷേ ഈ പണത്തിന് പിറകേ പോകുന്നവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാവുമ്പോള്‍ ചിന്തിക്കണം.. ഒന്നും രണ്ടുമല്ല ആയിരങ്ങളാണ് ഇതുവഴി ഒരാള്‍ക്ക് ലഭിക്കുന്നത്. ചെടിച്ചട്ടികള്‍,കല്ലുകള്‍, കലുങ്കുകള്‍ എവിടെ വേണമെങ്കിലും പണം പ്രതീക്ഷിക്കാം. ക്യാഷ് ഹണ്ട് കൊച്ചി എന്ന പേജാണ് ഈ ഗെയിമിന
കേരളത്തില്‍ പ്രചരണം നല്‍കിയത്. ഇപ്പോള്‍ പാലക്കാട്, കൊല്ലം, ഹൈദരാബാദ് എന്നീ സ്ഥലപേരുകളിലും പുതിയ പേജുകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ അനാവശ്യമായി പണം നല്‍കുന്നതിന് തടയിടണമെന്ന ആവശ്യം ഉയരുകയാണ്. ഇതിന് പിന്നില്‍ ഒരു വ്യക്തിയാണോ വമ്പന്‍ സംഘമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News