പച്ചക്കറി ട്രക്കിൽ 17.5 ലക്ഷം രൂപ; മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി

muthanga-excise-check-post-cash-seize

വയനാട് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന പണം പിടികൂടി. ഇന്നലെ രാത്രി 9.30-ഓടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് പച്ചക്കറി കയറ്റി വന്ന KL 76 E 8836 രജിസ്റ്റര്‍ നമ്പറുള്ള അശോക് ലൈലാന്‍ഡ് ദോസ്ത് മിനിട്രക്കിൽ നിന്നാണ് മതിയായ രേഖകള്‍ ഇല്ലാത്ത 17,50,000 രൂപ പിടികൂടിയത്.

സംഭവത്തില്‍ കോഴിക്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍ (65), ഡ്രൈവര്‍ മുനീര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നടപടികള്‍ക്കായി വാഹനവും പണവും ഒപ്പം പ്രതികളെയും സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.

Read Also: കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മലബാർ ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

പാലക്കാട് മധ്യവയസ്‌കന്‍ മരിച്ചനിലയില്‍; കൊലപാതകം സംശയിക്കുന്നതായി പൊലീസ്

പാലക്കാട് മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനി അത്താണിപറമ്പിലാണ് മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വേണുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News