ഉണ്ണി വ്ളോ​ഗ്സിന് നേരെയുള്ള ജാതി അധിക്ഷേപം: സംവിധായകനെതിരെ കേസ്

യൂ ട്യൂബർ ഉണ്ണി വ്ളോഗിനെ അപമാനിച്ചതിന് സംവിധായകൻ അനീഷ് അൻവറിനെതിരെ കേസെടുത്തു. ജാതീയമായി അധിക്ഷേപിക്കുകയും വധ ഭീഷണി നടത്തുകയും ചെയ്‌തതിനാണ് എളമക്കര പൊലീസ് കേസെടുത്തത്.

സിനിമ റിവ്യൂകൾ ചെയ്യുന്ന വ്ലോഗ് ആണ് ഉണ്ണിയുടേത്. ഉണ്ണികൃഷ്ണൻ ടി എൻ എന്നാണ് ഉണ്ണിയുടെ ശരിയായ പേര്. അനീഷ് അൻവർ സംവിധാനം ചെയ്ത ‘രാസ്ത’ എന്ന സിനിമയെ കുറിച്ച് ഉണ്ണി വ്ലോഗ്സ് അഭിപ്രായം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഉണ്ണിയെ അനീഷ് അൻവർ ജാതിപരമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു എന്നാണ് കേസ്. ജനുവരി 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ALSO READ: നവകേരള സദസ് ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന ഒന്നായിരുന്നു,ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും; മുഖ്യമന്ത്രി

എളമക്കര പൊലീസ് സ്റ്റേഷനിൽ ഉണ്ണി വ്ലോഗ് പരാതി നൽകിയിരുന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് ഉണ്ണി ആലുവ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുന്നത്. കേസിന്റെ ഗൗരവം മനസ്സിലാക്കിയ ആലുവ മജിസ്ട്രേറ്റ് സന്തോഷ് ടി കെ അന്വേഷണം നടത്താൻ എളമക്കര പൊലീസിന് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് സംവിധായകനെതിരെ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here