
കട്ടേല മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പട്ടികവർഗ വിദ്യാർത്ഥികളോട് വി മുരളീധരൻ എംഎൽഎ ജാത്യാധിക്ഷേപം നടത്തിയതായി ആരോപിച്ച് കെ.എസ്.കെ.ടി.യു നിയമസഭാ സ്പീക്കർക്ക് പരാതി നൽകി. കുട്ടികൾക്ക് നേരെയുണ്ടായതായി പറയുന്ന അവഹേളനവും അപമാനവും നിയമസഭയുടെ അന്തസ്സിനും ജനപ്രതിനിധികളുടെ ഭരണഘടനാപരമായ പെരുമാറ്റത്തിനും വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു.
also read:ഗൺമാന്മാർക്കെതിരെയുള്ള കേസ്; വിധി തിങ്കളാഴ്ച്ച
ഭരണഘടന സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധികൾ അതിലെ മൂല്യങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ടെന്നും കെ.എസ്.കെ.ടി.യു ചൂണ്ടിക്കാട്ടി.സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി എംഎൽഎയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പട്ടികവർഗ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായതായി പറയുന്ന ജാതി അധിക്ഷേപം ഗുരുതരമായ വിഷയമാണെന്നും നിയമസഭയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്നും പരാതിയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

