
താമസിക്കുന്ന ഫ്‌ളാറ്റിലെ ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുംബൈ സ്വദേശിയായ കസം സെയ്ദിനെതിരെയാണ് പൊലീസ് നടപടി. ഇയാള്‍ പൂച്ചയെ താഴേക്ക് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഒമ്പതാം നിലയില്‍ നിന്നും മെറ്റല്‍ ഷീറ്റിലേക്ക് പതിച്ച പൂച്ച സംഭവസ്ഥലത്ത് വച്ച് തന്നെ ചത്തു.
ALSO READ: വിമാനാപകടം: ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിമാനത്തിൽ ഉണ്ടെന്ന് സംശയം
കെട്ടിടത്തിന്റെ ലോബിയിലൂടെ നടന്ന പൂച്ച, പെട്ടെന്ന് ഒരു കബോര്‍ഡിന്റെ മുകളിലേക്ക് ചാടിക്കയറി. എലവേറ്ററിന് സമീപത്തേക്ക് നടന്നുവന്നൊരാള്‍, പെട്ടെന്ന് പൂച്ചയുടെ സമീപത്തേക്ക് നടന്നെത്തി അതിനെ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. ഇത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ALSO READ: ഗുജറാത്തിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണു; വിമാനത്തിൽ 242 യാത്രക്കാർ ഉണ്ടായിരുന്നതായി വിവരം
ഇതേ കെട്ടിടത്തിന്റെ ഒമ്പതാം നിലയിലെ താമസക്കാരനാണ് കസം സെയ്ദ്. പാവപ്പെട്ട ഒരു മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഇയാള്‍ക്കെതിരെ കടുത്ത ശിക്ഷ തന്നെ വേണമെന്ന നിലപാടാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തുന്നത്.
ALSO READ: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെ യുഡിഎഫ് മഹത്വവൽക്കരിയ്ക്കാൻ ശ്രമിക്കുന്നു: എ വിജയരാഘവൻ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here