കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കി; യുവാവും ഭാര്യയും കസ്റ്റഡിയില്‍

കഞ്ചാവ് ലഹരിയില്‍ അശ്രദ്ധമായി കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ യുവാവും ഭാര്യയും കസ്റ്റഡിയില്‍. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. എം സി റോഡില്‍ കോട്ടയം മറിയപള്ളി മുതല്‍ ചിങ്ങവനം വരെയായിരുന്നു അപകടകരമായ ഡ്രൈവിങ്.

ചിങ്ങവനം പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ ക്രെയിന്‍ കുറുകെ നിര്‍ത്തി പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കാറില്‍ നിന്നും അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ALSO READ:വന്ദേ ഭാരത് എക്‌സ്‌പ്രസില്‍ നല്‍കിയ ഭക്ഷണത്തില്‍ ചത്ത പാറ്റ; ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് യാത്രക്കാരന്‍

അതേസമയം ഊട്ടി- തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വഴിക്കടവ് പൊലിസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പറപ്പൂര്‍ വള്ളില്‍ ഹാരിസാണ് പിടിയിലായത്. ഗൂഢല്ലൂരില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്.

പെണ്‍കുട്ടി ബസ് ജീവനക്കാരോട് പരാതി പറഞ്ഞതോടെ പ്രതി തട്ടിക്കയറി. ഒടുവില്‍ ബസ് വഴിക്കടവ് സ്റ്റേഷനില്‍ നിര്‍ത്തി പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോഴിക്കോട്, വൈത്തിരി, വേങ്ങര തുടങ്ങിയ സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍ പ്രതിയാണ് ഹാരിസ്.

ALSO READ:ഹൈറിച്ച് നിക്ഷേപ തട്ടിപ്പ് കേസ്; പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News