മദ്യനയ കേസ്; അരവിന്ദ് കെജ്‌രിവാളിനെ കോടതിക്കുള്ളില്‍ അറസ്റ്റ് ചെയ്ത് സിബിഐ

ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട് റോസ് അവന്യു കോടതിക്കുള്ളില്‍ വെച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ. കോടതിക്കുള്ളില്‍ കെജ്രിവാളിനെ ചോദ്യം ചെയ്യാനുള്ള അനുമതിയും കോടതി നല്‍കി.

അറസ്റ്റിന് പിന്നാലെ ദില്ലി ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത നല്‍കിയ ഹര്‍ജി കെജ്‌രിവാള്‍ പിന്‍വലിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 21നു ദില്ലി മദ്യനയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത്. നിലവില്‍ തീഹാര്‍ ജയിലിലാണ് കെജ്‌രിവാള്‍.

ALSO READ: വയനാട്‌ മക്കിമല വനമേഖലയില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കള്‍ ഐഇഡി ആണെന്ന് സ്ഥിരീകരണം

സിബിഐ റോസ് അവന്യു കോടതിയില്‍ കെജ് രിവാളിന്റെ കസ്റ്റഡി ആവശ്യപ്പെട്ടു. പിന്നാലെ സിബിഐ ഔദ്യോഗികമായി കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ജയിലിലെത്തി കെജ് രിവാളിന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

അതേസമയം എഎപി അധ്യക്ഷനെ ചോദ്യം ചെയ്യുന്നതിനായി  അപേക്ഷ നല്‍കുന്നതിനെ കുറിച്ച് തനിക്കറിവ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിക്കായി വാദിച്ച അഭിഭാഷകന്‍ വിക്രം ചൗധരി സിബിഐയുടെ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് പറഞ്ഞു. എന്നാല്‍ സിബിഐക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ ഡിപി സിംഗ്, ഇത് സിബിഐയുടെ പ്രത്യേക അവകാശമാണെന്നും അത് പ്രതിയാക്കപ്പെട്ടവരെ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ലെന്ന് മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News