പൂക്കോട് കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സിബിഐ ഫോറൻസിക് സംഘം ഇന്ന് വയനാട്ടിലെത്തും

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സി ബി ഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന് വയനാട്ടിലെ പൂക്കോട് കോളേജിലെത്തുന്നത്. കൂടാതെ സിദ്ധാര്‍ത്ഥന്റെ മരണ ദിവസം സ്ഥലത്തുണ്ടായിരുന്നവരോട്  ഇന്ന് രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണമെന്ന് സി ബി ഐ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും.മൊഴി രേഖപെടുത്തിയതിനു ശേഷമാകും കേസിലെ തുടരന്വേഷണം നടത്തുക.

ALSO READ:തൃശൂരിൽ ഏതോ ലോഡ്ജിൽ മുറിയെടുത്ത് മദ്യപിക്കുകയാണ്; ബേസിലിനെ വീണ്ടും ട്രോളി ധ്യാൻ

അതേസമയം കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

ALSO READ: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്.കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും വിശദമായ മൊഴിയെടുത്തിരുന്നു . വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here