തേജസ്വി യാദവിനെ സിബിഐയും സഹോദരി മിസ ഭാരതിയെ ഇഡിയും ചോദ്യം ചെയ്യും

ഭൂമിക്ക് പകരം ജോലി കേസില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി  യാദവിനെ സിബിഐ ചോദ്യം ചെയ്യും. സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി നേരത്തെ അയച്ച സമന്‍സുകളില്‍ തേജസ്വി ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഭാര്യയ്‌ക്കൊപ്പം നില്‍ക്കേണ്ടിയിരുന്നതിനാലാണ് നേരത്തെ തേജസ്വി ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. ലാലുപ്രസാദ് യാദവിന്റെ മകളും ആര്‍ജെഡി എംപിയുമായ മിസ ഭാരതിയെ സമാനകേസില്‍ ഇഡിയും ചോദ്യം ചെയ്യും.

നേരത്തെ ഇതേ കേസില്‍ തേജസ്വി യാദവിന്റെ വീട്ടില്‍ ഇഡിയുടെ പരിശോധന നടന്നിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ലാലുപ്രസാദ് യാദവിനെയും ഭാര്യ റാബ്രി ദേവിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ലാലുപ്രസാദ് യാദവ് റെയില്‍വെ മന്ത്രിയായിരുന്ന കാലത്ത്, റെയില്‍വെയില്‍ ജോലി നല്‍കുന്നതിന് പകരമായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഭൂമി കൈക്കൂലിയായി വാങ്ങി എന്നാണ് സിബിഐ കേസ്. ഇതിലെ കള്ളപ്പണം വെളുപ്പിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ഇ ഡി അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News