മദ്യനയ അഴിമതി കേസ്; കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും

മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാൻ സിബിഐയും. മദ്യ വ്യവസായം നടത്താൻ സൗത്ത് ഗ്രൂപ്പിന് കെജ്രിവാൾ പിന്തുണ ഉറപ്പ് നൽകിയെന്ന് സി ബി ഐ കോടതിയിൽ.കവിതയുടെ കസ്റ്റഡി അപേക്ഷയിലാണ് സിബിഐയുടെ വെളിപെടുത്തൽ. അതേ സമയം കേസിൽ ബി ആർ എസ് നേതാവ് കെ കവിതയ്ക്ക് നിരണായക പങ്കുണ്ടെന്നും സിബിഐ ആരോപിച്ചു.

Also Read: സിഎഎ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ സൗകര്യമില്ല; സിപിഐഎം പറയുന്നതിനനുസരിച്ച് പ്രകടന പത്രിക തയ്യാറാക്കാന്‍ പറ്റില്ല: എം എം ഹസന്‍

മദ്യനയ അഴിമതിക്കേസിൽ കഴിഞ്ഞ ദിവസമാണ് കെ കവിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.പിന്നാലെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപെട്ട് സിബിഐ ദില്ലി റൗസ് അവെന്യൂ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് കെജ്രിവാളിനെതിരെയുള്ള കൂടുതൽ വെളിപെടുത്തലുകൾ ഉള്ളത്. അഴിമതി നടത്തിയ സൗത്ത് ഗ്രൂപ്പിലെ ഒരു മദ്യ വ്യാപാരി ദില്ലിയിലെത്തി കെജ്രിവാളിനെ കണ്ടെന്നും ദില്ലിയിൽ വ്യവസായം നടത്താൻ സഹായം വേണമെന്നും ആവശ്യപെട്ടതിനെ തുടർന്ന് കെജരിവാൾ സഹായം വാഗ്ദാനം ചെയ്തതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. വാട്സാപ് ചാറ്റുകളടക്കം തെളിവായി ലഭിച്ചതിൻ്റെ പകർപ്പും സി ബി ഐ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കെ കവിതയ്ക്കെതിരെയും നിർണായക തെളിവുകൾ ഉണ്ടെന്ന് സിബിഐ അവകാശപെട്ടുന്നു. വിജയ് നായർക്ക് സൗത്ത് ഗ്രൂപ്പ് 100 കോടി കൈമാറിയത്തിന് ഡിജിറ്റൽ തെളിവുകളുണ്ട്. മദ്യ നയ അഴിമതിയില ഗൂഡാലോചനയിൽ കവിതയ്ക്ക് നിർണായക പങ്കുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. സൗത്ത് ഗ്രൂപ്പിൽ ഉൾപെട്ട രാഘവ് മഹുന്ത 25 കോടി രൂപ കോഴപ്പണം നൽകാൻ കവിത ആവശ്യപ്പെട്ടു . തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് സിബിഐ കോടതിയെ അറിയിച്ചത്. കവിത അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ പറഞ്ഞു. അതേ സമയം ഇതേ കേസിൽ അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡിഷ്യൽ കസ്റ്റഡി ഏപ്രിൽ 24 വരെ നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News