
വിവാദങ്ങൾക്കിടെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു. 87 ശതമാനം അപേക്ഷകളുടെ ഫലമാണ് പുറത്തുവിട്ടത്. 13 ശതമാനം അപേക്ഷകളുടെ ഫലം നാളെ പുറത്തു വിടുമെന്ന് സിബിഎസ്ഇ അറിയിച്ചു. ഫലമറിയാൻ cbse.gov.in, results.cbse.nic.in. എന്നീ വെബ്സൈറ്റുകൾ പരിശോധിച്ചാൽ മതി.
എല്ലാ അപേക്ഷകളും ശ്രദ്ധാപൂർവ്വം പ്രോസസ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഘട്ടഘട്ടമായാണ് ഫലം പ്രഖ്യാപിക്കുന്നതെന്ന് സിബിഎസ്ഇ അറിയിച്ചു. ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷൻ, റീ വാല്യുവേഷൻ എന്നിവയ്ക്കായി അപേക്ഷിച്ചവരുടെ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.
പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടയിൽ സി ബി എസ് ഇ വെബ്സൈറ്റ് തകരാറിൽ സൈബർ ആക്രമണം ഉണ്ടായതായി സി ബി എസ് ഇ സമ്മതിച്ചിരുന്നു. സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സി ബി എസ് ഇ യുടെ പോർട്ടലിനെതിരെ ഉയർന്നത്. മൂല്യനിർണ്ണയത്തിലെ വീഴ്ച കാരണം നിരവധി വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

