
സി ബി എസ് ഇ വെബ്സൈറ്റ് തകരാറിൽ സൈബർ ആക്രമണം ഉണ്ടായതായി സമ്മതിച്ച് സി ബി എസ് ഇ. സി ബി എസ് ഇ 12-ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സി ബി എസ് ഇ യുടെ പോർട്ടലിനെതിരെ ഉയർന്നത്.
ഓൺമാർക്ക് പോർട്ടലിലെ സുരക്ഷാ പ്രശ്നങ്ങൾ നിരീക്ഷിച്ചു വരുന്നതായി സി ബി എസ് ഇ വ്യക്തമാക്കി. സൈബർ സുരക്ഷാ വിദഗ്ധരുടെ ഒരു സംഘം പ്രശ്നം പരിഹരിക്കുന്നതിനായി ഇടപെടുന്നുവെന്നും പറയുന്നു. തിരിച്ചറിഞ്ഞ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചുവെന്നാണ് സി ബി എസ് ഇയുടെ വിശദീകരണം.
Also read: വീണ്ടും ബി ജെ പിയുടെ ബുൾഡോസർ രാജ് ; ഷാലിമാർ ബാഗിൽ 150 ഓളം കെട്ടിടങ്ങൾക്കെതിരെ നടപടി
സുരക്ഷാ വീഴ്ച ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികൾ തുടരുന്നുവെന്നും വീഴ്ചകൾ ചൂണ്ടിക്കാട്ടിയ എത്തിക്കൽ ഹാക്കർമാർ അടക്കമുള്ള പൊതുസമൂഹത്തിന് നന്ദിയും പറഞ്ഞുകൊണ്ടാണ് സി ബി എസ് ഇ വീഴ്ച അംഗീകരിച്ചത്. അതേസമയം മൂല്യനിർണ്ണയത്തിലെ വീഴ്ച കാരണം നിരവധി വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിയിലായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

