
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് മൂല്യനിർണ്ണയത്തിനുള്ള കരാർ നൽകിയതിൽ വലിയ തരത്തിലുള്ള ദുരൂഹതയുണ്ടെന്ന് റിപ്പോർട്ടുകൾ. പരീക്ഷ തുടങ്ങാൻ വെറും 74 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കോംബറ്റ് എഡ്യൂടെക് എന്ന കമ്പനിക്ക് കരാർ നൽകിയത്.
ഈ മൂല്യനിർണ്ണയ പ്രക്രിയയ്ക്കായി മൂന്ന് തവണയാണ് സിബിഎസ്ഇ ടെൻഡർ വിളിച്ചത്. ആദ്യ രണ്ട് തവണയും പങ്കെടുത്ത കമ്പനികൾക്ക് നിശ്ചിത സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് ടെൻഡർ റദ്ദാക്കിയിരുന്നു. എന്നാൽ, മൂന്നാം വട്ടം ടെൻഡർ വിളിച്ചപ്പോൾ സാങ്കേതിക മാനദണ്ഡങ്ങളിൽ സിബിഎസ്ഇ ഇളവുകൾ വരുത്തിയെന്നും, ഇത് കോംബറ്റ് എഡ്യൂടെക്കിന് കരാർ ലഭിക്കാൻ സഹായിച്ചെന്നുമാണ് ഉയരുന്ന ആരോപണം.
രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിനെ മറികടന്നാണ് കോംബറ്റ് എഡ്യൂടെക്കിന് കരാർ നൽകിയത്. കുറഞ്ഞ തുക കോട്ട് ചെയ്തതിനാലാണ് ഇവർക്ക് കരാർ നൽകിയതെന്നാണ് സിബിഎസ്ഇയുടെ വിശദീകരണം. ഇത്തവണ നടപ്പിലാക്കിയ ഓൺ സ്ക്രീൻ മൂല്യനിർണ്ണയത്തിനെതിരെ രാജ്യമെമ്പാടുമുള്ള പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് വ്യാപകമായ പരാതികൾ ഉയരുന്നതിനിടെയാണ് കരാർ നൽകിയതിലെ ഈ ക്രമക്കേടുകൾ പുറത്തുവരുന്നത്. സിബിഎസ്ഇ മനപ്പൂർവ്വം മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത് ദുരൂഹമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
CBSE OSM മൂല്യനിർണയത്തിന് കോംപ്റ്റ് എജ്യുടെക് പ്രൈവറ്റ് ലിമിറ്റഡിന് കരാർ നൽകിയത് മാന്ദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്നാണ് ആരോപണം. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ സാർത്ഥക് സിദ്ധാന്ത് ആണ് എക്സ് അക്കൗണ്ടിലൂടെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. മൂന്ന് തവണയാണ് CBSE OSM മൂല്യ നിർണ്ണയം നടത്തുന്നതുമായി ബന്ധപ്പെട്ട് കരാർ വിളിച്ചത്. കോംപ്റ്റ് എജ്യുടെക്കിന് ടെൻഡർ ലഭിക്കുന്ന തരത്തിൽ കരാർ മാനദണ്ഡങ്ങളിൽ CBSE ഇളവ് വരുത്തുകയായിരുന്നു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികൾക്ക് അപേക്ഷിക്കാൻ കഴിയില്ല എന്ന നിബന്ധന വരെ ഇതിനു വേണ്ടി മാറ്റി.
മുൻപ് ‘ഗ്ലോബറീന ടെക്നോളജീസ്’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോംപെറ്റിനെ 2019 ലാണ് പ്ലസ് 2 പരീക്ഷാ ക്രമക്കേടിനെ തുടർന്ന് തെലങ്കാന സർക്കാർ കരിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. വാർഷിക ടേൺ ഓവറിലും സാങ്കേതിക മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയാണ് കോംപെറ്റിന് കരാർ ലഭിക്കുന്ന തരത്തിൽ സാഹചര്യങ്ങൾ CBSE അനുകൂലമാക്കിയത്. ഇതിനിടെ OSM മൂല്യ നിർണ്ണയത്തിലെ തകരാർ ട്രയൽ റണ്ണിൽ തന്നെ കണ്ടെത്തിയിരുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നു. ഇത് അവഗണിച്ചാണ് CBSE തിടുക്കത്തിൽ OSM സംവിധാനം നടപ്പിലാക്കിയത്. വ്യക്തതയില്ലാതെ സ്കാൻ ചെയ്ത 5000 ഉത്തരകടലാസുകളാണ് ഇതുവരെ സി ബി എസ് ഇ കണ്ടെത്തിയത്. 23 വിദ്യാർത്ഥികൾക്കാണ്തെറ്റായ ഉത്തരകടലാസുകൾ നൽകിയത്. ഇതോടെ വിജയശതമാനം കുറഞ്ഞതിന് പിന്നിൽ മൂല്യനിർണയത്തിൽ സംഭവിച്ച വീഴ്ചയാണെന്ന് വ്യക്തമാവുകയാണ്. വിദ്യാർത്ഥികളെ പ്രതിസന്ധിയാക്കിയ CBSE യുടെ പരീക്ഷ നടത്തിപ്പ് ക്രമക്കേടിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

