റിസൾട്ടറിയേണ്ടേ? സിബിഎസ്‍ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

CBSE Results

സിബിഎസ്‍ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെയാണ് പരീക്ഷകൾ നടന്നത്. ഏകദേശം 25 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. results.cbse.nic.in, cbse.nic.in, cbseresults.nic.in, digilocker.gov.in, results.gov.in എന്നീ വെബ്സൈറ്റുകളിൽ റിസൾട്ടുകൾ ലഭ്യമാണ്. പ്രത്യേക വാർത്താ സമ്മേളനങ്ങളൊന്നും സിബിഎസ്‍സി പരീക്ഷ ഫല പ്രഖ്യാപനം സംബന്ധിച്ച് നടത്തില്ല.

വിശദ വിവരങ്ങളും വിജയ ശതമാനവും സിബിഎസ്‍ഇ ഔദ്യോ​ഗിക സൈറ്റിലൂടെയാണ് പ്രസിദ്ധികരിക്കുക. 93.70 ശതമാനമാണ് ഈ വർഷത്തെ വിജയ ശതമാനം. 24.71 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ 23.16 ലക്ഷം പേർ പാസായി. 99.79 ശതമാനം വിജയം നേടി തിരുവനന്തപുരം ജില്ലാ രാജ്യത്ത് ഒന്നാമതെത്തി. സമാന വിജയവുമായി വിജയവാഡ രണ്ടാംസ്ഥാനത്തെത്തി.

Also read: ഇനി അലോചിക്കാൻ സമയമില്ല… പെട്ടന്നാകട്ടെ, 3003 ഒഴിവുകൾ; എസ്എസ്‍സി വിജ്ഞാപനം ഇറക്കി

99.58 ശതമാനം വിജയം നേടിയ ചെന്നൈ മേഖലയാണ് മുന്നാം സ്ഥാനത്ത്. ഇത്തവണ പെൺകുട്ടികൾ 94.99 ശതമാനം വിജയം നേടിയപ്പോൾ ആൺകുട്ടികൾ 92.69 ശതമാനം വിജയമാണ് നേടിയത്. 2.2 ലക്ഷം പേർ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. 55,368 പേരാണ് 95 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News