
സി ബി എസ് ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖം രക്ഷിക്കൽ നടപടിയുമായി കേന്ദ്രസർക്കാർ. ബോർഡ് ചെയർമാനെയും സെക്രട്ടറിയെയും കേന്ദ്ര സർക്കാർ സ്ഥലം മാറ്റി. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വലിയ പ്രതിഷേധങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് മോദി സർക്കാരിൻറെ മുഖം രക്ഷിക്കൽ നടപടി.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഓൺ സ്ക്രീൻ മാർക്കിങ് രീതിയുടെ പ്രായോഗികതയെക്കുറിച്ച് പരിശോധിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സമിതിയും രൂപീകരിച്ചു. ഓൺ സ്ക്രീൻ മാർക്കിങ് രീതി നടപ്പിലാക്കാനുള്ള കരാർ എങ്ങനെയാണ് നൽകിയതെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഈ കമ്മിറ്റി അന്വേഷിക്കും.
ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ സി ബിഎ സ് ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ശരിയായതായി സി ബി എസ് ഇ അറിയിച്ചിരുന്നു. അപേക്ഷ നൽകാനുള്ള വെബ്സൈറ്റ് പ്രവർത്തനം തുടങ്ങുകയും ചെയ്തു. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

