എസ്ഇസിഐ ടെൻഡർ: അദാനി എന്റർപ്രൈസസിനും അദാനി ​ഗ്രീൻ എനർജിക്കും ക്ലീൻ ചിറ്റ് നൽകി സി‌സിഐ; കൂടുതൽ അന്വേഷണങ്ങളുമില്ല

adani group competition commision of india

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ടെൻഡറുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അദാനി എന്റർപ്രൈസസിനും അദാനി ഗ്രീൻ എനർജിക്കും ക്ലീൻ ചിറ്റ് നൽകി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI). പരാതികൾ പരിശോധിച്ച സി‌ സി ഐ, കോമ്പറ്റീഷൻ കമ്മീഷൻ്റെ നിയമത്തിലെ സെക്ഷൻ മൂന്നും നാലും ലംഘിച്ചെന്നതിന് പ്രാഥമികമായി തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് വ്യക്തമാക്കി. അതിനാൽ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമായില്ലെന്നും കമ്മീഷൻ അറിയിച്ചു.

ടെൻഡർ നടപടികളിൽ കൃത്രിമത്വമുണ്ടെന്നാരോപിച്ച് നൽകിയ പരാതികളിലാണ് സി‌ സി ഐ യുടെ ഈ നിർണായക തീരുമാനമുണ്ടായിരിക്കുന്നത്. ടെൻഡർ നടപടികളിൽ കമ്പനികളുടെ പ്രാതിധ്യം കുറച്ച് ലാഭമുണ്ടാക്കാൻ ശ്രമിച്ചതായായിരുന്നു ഉയർന്ന പ്രധാന ആരോപണം.

Also read: കർണ്ണാടകയിൽ ദുരഭിമാനക്കൊല; വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി, വിഷം കുടിപ്പിച്ചു കൊന്ന് കുടുംബം

എന്നാൽ ഇത് നിലനിൽക്കുന്നതല്ലെന്നാണ് കമ്മീഷൻ്റെ വിലയിരുത്തൽ. പരാതിക്കാരൻ്റെ വാദങ്ങൾ എല്ലാം കൃത്യമല്ലെന്നും വിലയിരുത്തി. അദാനി ഗ്രൂപ്പ് വിപണിയിൽ അധികാധിപത്യം ഉപയോഗിച്ച് അന്യായമായി പ്രവർത്തിച്ചു എന്ന ആരോപണം പരിശോധിച്ചു കൊണ്ടായിരുന്നു കമ്മീഷൻ്റെ ഈ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News