സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; സ്ത്രീവേഷത്തിൽ എത്തി അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

cctv-breaking-mulanthuruthi

സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ് രാജ്യംവിട്ടു. മുളന്തുരുത്തിക്ക് സമീപം വെട്ടിക്കുളത്താണ് സംഭവം. 45കാരനാണ് സല്‍വാറും ഷാളും ധരിച്ച് അയൽവാസിയുടെ വളപ്പിൽ അതിക്രമിച്ചു കയറിയത്. സംഭവത്തിന് പിറ്റേന്ന് ഇയാൾ രാജ്യംവിട്ടു. അറസ്റ്റ് ഒഴിവാക്കാന്‍ ഇയാൾ കോടതിയില്‍ നിന്ന് ഇളവ് തേടിയിരിക്കുകയാണ്.

2024 ഒക്ടോബര്‍ 23നായിരുന്നു സംഭവം. 55 വയസ്സുള്ള സ്ത്രീയുടെ വീട്ടിലെ സി സി ടി വിയാണ് തകർത്തത്. രാത്രി 10.30 ഓടെ, മഞ്ഞ സല്‍വാറും നീല ഷാളും ധരിച്ച ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പുല്‍ത്തകിടിയില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയ്ക്ക് കേടുപാടുകള്‍ വരുത്തുന്നത് റെക്കോർഡ് ആകുകയായിരുന്നു. പിറ്റേന്ന് രാവിലെ, ക്യാമറ നശിപ്പിച്ചതായി സ്ത്രീ കാണുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

Read Also: കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസ്: പ്രതിയെ സിബിഐ ചോദ്യം ചെയ്തു

ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ത്രീയല്ല, മറിച്ച് വേഷംമാറി വന്ന പുരുഷനാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ പരിശോധനയില്‍ അക്രമി അയല്‍ക്കാരനാണെന്ന് തിരിച്ചറിയുകയായിരുന്നു. നിലവിൽ ഇയാൾ വിദേശത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News