കുത്തിയത് 92 തവണ; തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

തിഹാര്‍ ജയിലില്‍ ഗുണ്ടാ നേതാവ് തില്ലു താജ്പുരിയയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തിഹാര്‍ ജയിലിലെ ഹൈ റിസ്‌ക് വാര്‍ഡില്‍ സ്ഥാപിച്ച സിസിടിവിയിലാണ് കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. തില്ലുവിനെ നിരവധി തവണ കുത്തുന്നതും നിലത്ത് രക്തം പടര്‍ന്നൊഴുകുന്നതും വീഡിയോയിലുണ്ട്. തില്ലുവിന് 92 തവണയാണ് കുത്തേറ്റത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു തില്ലുവിനെ എതിര്‍സംഘാംഗങ്ങള്‍ ആക്രമിച്ച് കൊന്നത്. തിഹാര്‍ ജയിലിലെ ഒന്നാം നിലയില്‍ നിന്ന് ഇരുമ്പ് ഗ്രില്‍ തകര്‍ത്തായിരുന്നു നാലംഗ ഗുണ്ടാസംഘം തില്ലുവിനടുത്തേക്ക് എത്തിയത്. ദീപക്, യോഗേഷ്, രാജേഷ്, റിയാസ് ഖാന്‍ എന്നിവരാണ് കൃത്യം നിര്‍വഹിച്ചത്. ആക്രമണത്തില്‍ തില്ലുവിന്റെ സഹതടവുകാരനായ രോഹിത്തിനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ തില്ലുവിനെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

2021 സെപ്റ്റംബറില്‍ രോഹിണി കോടതിയില്‍ അഭിഭാഷകരെന്ന വ്യാജേന കടന്നുകൂടി കുപ്രസിദ്ധ ഗുണ്ടാനേതാവായ ഗോഗിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു തില്ലു താജ്പുരിയ. ഗോഗി സംഘാംഗങ്ങാണ് തില്ലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News