തിരുവനന്തപുരം മംഗലപുരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സ്ഥാപിച്ച സിസിടിവി ക്യാമറകൾ മോഷ്ടിച്ചു

cctv theft trivandrum

മാലിന്യം തള്ളുന്നവരെ കണ്ടെച്ചാൻ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ മോഷ്ടിച്ചു. തിരുവനന്തപുരം ജില്ലയിലെ മം​ഗലപുരത്താണ് സംഭവം.
മംഗലപുരം പഞ്ചായത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറകളാണ് പ്രവർത്തനമാരംഭിക്കുന്നതിന് മുമ്പ് മോഷ്ടാക്കൾ കവർന്നത്.

10 ലക്ഷത്തോളം രൂപ ചെലവിൽ കെൽട്രോൺ ആണ് ക്യാമറകൾ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ക്യാമറകളാണ് മോഷ്ടാക്കൾ കവർന്നത്.
മാലിന്യ ലോബിയാണോ ഇവ കവർന്നതെന്ന് പഞ്ചായത്ത് അധികൃതർ സംശയിക്കുന്നു. പഞ്ചായത്തിന്റെ പരാതിയിൽ മംഗലാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read: രാഹുൽ ‘തട്ടിപ്പ്’ മാങ്കൂട്ടത്തിൽ, വീഡിയോ റിയാക്ഷനിലാകെ പെയ്ഡ് ഐഡികൾ; തട്ടിപ്പ് വിട്ടൊരു കളിയുമില്ല, വ്യാപക വിമർശനം

പ്രദേശത്ത് മാലിന്യം തള്ളുന്ന പ്രശ്നങ്ങൾ രൂക്ഷമാകുന്നതാണ് സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ കാരണമായത്. എന്നാൽ ഇതാണ് ഇപ്പോൾ കവർന്നിരിക്കുന്നത്. മാലിന്യം തള്ളുന്നത് പിടിക്കപ്പെടാതിരിക്കാനായിരിക്കാം ഇത് കവർന്നതെന്നതാണ് നിലനിൽക്കുന്ന സംശയം.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News